ലോക റെക്കോർഡ് നേടിയ നീളൻ മുടി 12 വർഷങ്ങൾക്ക് ശേഷം മുറിച്ച് ഗുജറാത്ത് സ്വദേശിനി

2018ല്‍ റെക്കോർഡ് നേടുന്ന സമയത്ത് 170.5 സെന്‍റിമീറ്ററായിരുന്നു മുടിയുടെ നീളം

Update: 2021-04-16 11:16 GMT
Editor : Jaisy Thomas

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ഗുജറാത്ത് സ്വദേശിനി നീലാന്‍ഷി പട്ടേല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം മുടി മുറിച്ചു. 2018ല്‍ റെക്കോർഡ് നേടുന്ന സമയത്ത് 170.5 സെന്‍റിമീറ്ററായിരുന്നു മുടിയുടെ നീളം. അന്ന് 16 വയസായിരുന്നു നീലാന്‍ഷിക്ക്. 2020 ജൂലൈയിൽ തന്‍റെ പതിനെട്ടാം പിറന്നാളിന് മുടിയുടെ നീളം അളന്നപ്പോൾ 200 സെന്‍റിമീറ്റർ ആയിരുന്നു.

നീളന്‍ മുടി മുറിക്കുന്ന വീഡിയോ നീലാന്‍ഷി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഞാൻ വളരെ ആവേശത്തിലും അൽപ്പം അസ്വസ്‌ഥതയിലുമാണ്, കാരണം പുതിയ ഹെയർ സ്റ്റൈലിൽ ഞാൻ എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, പക്ഷേ ഇത് അതിശയകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് നീലാൻഷി മുടി മുറിക്കുന്നത്.

Advertising
Advertising

ഒട്ടേറെ സൗഭാഗ്യങ്ങൾ കൊണ്ടുവന്ന മുടിയാണിതെന്നും ഇപ്പോൾ അത് മുറിക്കാൻ സമയമായി എന്നും പറഞ്ഞുകൊണ്ട് മുടിയിൽ ചുംബിച്ചുകൊണ്ടാണ് വിടപറയുന്നത്. ആറാമത്തെ വയസിലാണ് ഏറ്റവും ഒടുവിൽ നീലാൻഷി മുടി മുറിച്ചത്. വെട്ടിയ മുടി ഗിന്നസ് റെക്കോർഡിൽ എത്തിയതായതുകൊണ്ട് മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് നീലാൻഷി ഉദ്ദേശിക്കുന്നത്.

Tags:    

Editor - Jaisy Thomas

contributor

Similar News