'5G നെറ്റ്‍വര്‍ക്ക് കോവിഡ് പരത്തുന്നു': കുപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹരിയാന

5G നെറ്റ്‍വര്‍ക്കുകള്‍ കോവിഡ് പരത്തുന്നതായുള്ള കുപ്രചരണത്തെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സംസ്ഥാനം രംഗത്തെത്തിയത്.

Update: 2021-05-21 06:09 GMT
Editor : Suhail | By : Web Desk

കോവിഡ് വ്യാപനത്തിന് 5G വെറ്റ്‍വര്‍ക്കുകള്‍ കാരണമാകുന്നെന്ന പ്രചാരണത്തിനെതിരെ കര്‍ശന നടപടിയുമായി ഹരിയാന. ഫൈവ് ജി നെറ്റ്‍വര്‍ക്കുകള്‍ കോവിഡ് പരത്തുന്നതായുള്ള കുപ്രചരണത്തെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സംസ്ഥാനം രംഗത്തെത്തിയത്.

ഫൈവ് ജിയെ പറ്റി പ്രചരിക്കുന്ന വ്യാജ പ്രചരണം സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതായി ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ പറഞ്ഞു. ടെലികോം സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

Advertising
Advertising

റേഡിയോ തരംഗങ്ങളോ മൊബൈല്‍ ടവറുകളോ കോവിഡ് വ്യാപനത്തിന് കാരണമാകുന്നില്ലെന്നും, അത്തരം വ്യാജ പ്രചാരണങ്ങള്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 5G നെറ്റ്‍വര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. എങ്കിലും 5ജി സംവിധാനം കോവിഡ് പരത്തുമെന്ന വാദം കേന്ദ്ര ടെലികോം മന്ത്രാലയവും തള്ളിക്കളഞ്ഞിരുന്നു.

5 ജിയെ സംബന്ധിച്ച കുപ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (സി.ഒ.എ.ഐ) അറിയിച്ചു. വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ് ഭാഗത്തെ ഫൈവ് ജി ടെസ്റ്റിങ് പ്രക്രിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിവെച്ചതായും അസോസിയേഷന്‍ അറിയിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News