ബംഗാളില്‍ ഇടത് - കോണ്‍ഗ്രസ് സഖ്യം ചിത്രത്തിലേ ഇല്ല

ബംഗാളില്‍ മൂന്നാമതും തൃണമൂല്‍ തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പായി

Update: 2021-05-02 07:52 GMT

പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ചിത്രത്തില്‍ ഇല്ലാതെ ഇടത് - കോണ്‍ഗ്രസ് സഖ്യം. മൂന്ന് സീറ്റില്‍ മാത്രമാണ് ഇടത് - കോണ്‍ഗ്രസ് സഖ്യം മുന്നേറുന്നത്. ബംഗാളില്‍ മൂന്നാമതും തൃണമൂല്‍ തന്നെ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയവുമായി താരതമ്യം ചെയ്യുമ്പോള്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിടുന്നത്. 

ബംഗാളിലെ ആകെ സീറ്റുകളിലെ കണക്കെടുത്താല്‍ തൃണമൂല്‍ 205 സീറ്റില്‍ മുന്നേറുകയാണ്. ബിജെപി 84 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം തൃണമൂലിനെ ഞെട്ടിച്ച് മമത നന്ദിഗ്രാമില്‍ പിന്നിലാണ്. സുവേന്ദു അധികാരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 

Advertising
Advertising

ബംഗാളിൽ ഭരണമെന്ന മോഹം സിപിഎമ്മിനും കോൺഗ്രസിനുമുണ്ടായിരുന്നില്ല. നഷ്ടപ്പെട്ട ഇടം കുറച്ചെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയായിരുന്നു തുടക്കത്തിൽ. എന്നാൽ അവസാന ഘട്ടമായപ്പോൾ മൽസരം തൃണമൂലും ബിജെപിയും തമ്മിലെന്ന് അംഗീകരിച്ച് ഇവർ പിൻവലിഞ്ഞ അവസ്ഥയായിരുന്നു.

2016ല്‍ 211 സീറ്റില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 293 സീറ്റിലാണ് തൃണമൂല്‍ മത്സരിച്ചത്. 291 സീറ്റില്‍ മത്സരിച്ച ബിജെപി മൂന്ന് സീറ്റില്‍ മാത്രമാണ് ജയിച്ചത്. നേടിയത് 10.16 ശതമാനം വോട്ടും. സിപിഎം 148 സീറ്റില്‍ മത്സരിച്ചപ്പോള്‍ 26 ഇടത്ത് ജയിച്ചു. കോണ്‍ഗ്രസാകട്ടെ 92 സീറ്റില്‍ മത്സരിച്ചിട്ട് 44 സീറ്റുകളിലാണ് ജയിച്ചത്. 

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്ന ബിജെപി, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും വോട്ട് ശതമാനം 40.3 ആയി ഉയര്‍ത്തി. ആകെയുള്ള 42 സീറ്റുകളില്‍ 18 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇത്തവണയും സിപിഎമ്മിന് കഴിഞ്ഞില്ല.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News