ഹൈക്കോടതി പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഡൽഹി പൊലീസ്

Update: 2021-06-15 14:38 GMT

ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ പ്രതിചേർക്കപ്പെട്ട പൗരത്വ സമര നേതാക്കളായ നടാഷ നർവാൾ, ദേവാങ്കണ കലിത, ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ട് ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങളിൽ അതൃപ്തി അറിയിച്ച് ഡൽഹി പൊലീസ്. യു.എ.പി.എ നിയമത്തിനെ കുറിച്ച കോടതിയുടെ വ്യഖാനങ്ങളിൽ അതൃപ്തിയുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

" ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി യു.എ.പി.എയെക്കുറിച്ചു നടത്തിയ വ്യാഖാനങ്ങളിൽ ഞങ്ങൾക്ക് അസംപ്‌തൃപ്തി ഉണ്ട്. ഞങ്ങൾ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നതുമായി മുന്നോട്ടു പോവുകയാണ്."ഡൽഹി പൊലീസ് പി.ആർ.ഓ പറഞ്ഞു.

Advertising
Advertising

നേരത്തെ, പ്രതിഷേധം സംഘടിപ്പിക്കുന്നതും രാജ്യദ്രോഹ പ്രവർത്തനവും ഒന്നല്ലെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിമത ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വ്യ​ഗ്രതയിൽ സംഭവിച്ച് പോകുന്ന തെറ്റിധാരണയാണിത്.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നൽകിയിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാൽ ഭരണാധികാരികൾക്ക് ഇത് രണ്ടിനെയും തമ്മിൽ വേർതിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിന് വിഷമകരമായ ദിനമായിരിക്കും അതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News