കോവിഡ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി; എന്തും നേരിടാന്‍ രാജ്യം സജ്ജമെന്ന് പ്രധാനമന്ത്രി

പ്രകൃതി ദുരന്തത്തിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും ജീവൻ നഷ്ടമായവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

Update: 2021-05-30 07:01 GMT

നൂറു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാമാരിയെയാണ് രാജ്യം നേരിടുന്നതെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 

കോവിഡിനൊപ്പം രാജ്യത്തിന് പ്രകൃതി ദുരന്തത്തേയും നേരിടേണ്ടി വന്നു. പത്തു ദിവസത്തിനിടയിൽ രണ്ടു ചുഴലിക്കാറ്റ് വിവിധ സംസ്ഥാനങ്ങളിൽ നാശമുണ്ടാക്കി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും ജീവൻ നഷ്ടമായവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

Advertising
Advertising

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ചവരെയും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരേയും മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. 

കോവിഡ് പ്രതിരോധത്തിനായി പരമാവധി സുരക്ഷ പാലിക്കണമെന്ന് മോദി പറഞ്ഞു. ഓക്സിജൻ ലഭ്യതയ്ക്ക് സ൪ക്കാ൪ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവ൪ത്തിക്കുന്നത്. വിദേശത്ത് നിന്നടക്കം ഓക്സിജനും ഓക്സിജൻ കോൺസൻട്രേറ്ററും കൊണ്ടുവരുന്നു. ഓക്സിജൻ പ്ലാന്റുകൾ ഉണ്ടാക്കുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന്‍ കീ ബാത്തില്‍ കഴിഞ്ഞ ഏഴു വ൪ഷക്കാലത്തെ നേട്ടങ്ങളിലൂന്നിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News