കോവിഡ് കൂടുന്നു; പഞ്ചാബില്‍ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൌണും

വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയായിരിക്കും കര്‍ഫ്യൂ. വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയായിരിക്കും വാരാന്ത്യ ലോക്ഡൌണ്‍

Update: 2021-04-27 02:45 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി പഞ്ചാബ് സര്‍ക്കാര്‍. എല്ലാ ദിവസവും രാത്രി കര്‍ഫ്യൂവും വാരാന്ത്യ സമ്പൂര്‍ണ്ണ ലോക്ഡൌണുമാണ് ഏര്‍പ്പെടുത്തിയത്.

ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും വീട്ടില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്ഥിതി വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. ലുധിയാന ജില്ലയില്‍ ഞായറാഴ്ച 1300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പഞ്ചാബില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെ പഞ്ചാബിൽ 6,980 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 76 കോവിഡ് മരണങ്ങളും ഉണ്ടായിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇവര്‍ക്കുള്ള കിടക്കകള്‍, ഓക്സിജന്‍ എന്നിവ ഒരുക്കാന്‍ 

Advertising
Advertising

 ബുദ്ധിമുട്ടുകയാണ്.


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News