സോണിയയെയും രാഹുലിനെയും കണ്ട് സ്റ്റാലിൻ

ഭാര്യ ദുർഗവതിക്കൊപ്പമായിരുന്നു സ്റ്റാലിൻ ഡല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്

Update: 2021-06-18 11:55 GMT
Editor : Shaheer | By : Web Desk

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ ഡൽഹി യാത്രയിലാണ് സ്റ്റാലിൻ കോൺഗ്രസ് നേതാക്കളെ കണ്ടത്.

ഭാര്യ ദുർഗവതിക്കൊപ്പമായിരുന്നു സ്റ്റാലിൻ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ സ്റ്റാലിനും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് ജനതയ്ക്കായി ശക്തവും സമൃദ്ധവുമായ ഒരു സംസ്ഥാനത്തെ കെട്ടിപ്പടുക്കാനായി ഡിഎംകെക്കൊപ്പം ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ട്വീറ്റിൽ രാഹുൽ കുറിച്ചു. തമിഴ്‌നാട്ടിലെ ഭരണത്തെക്കുറിച്ചും പുതിയ നയങ്ങളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തിലെ പുതിയ സാഹചര്യത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം.

Advertising
Advertising

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിലടക്കം സംസ്ഥാനത്തിന് ആവശ്യമായ സഹായങ്ങൾ തേടിയായിരുന്നു കൂടിക്കാഴ്ച.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News