ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

എച്ച്.ആര്‍.ആന്‍ഡ് സി.ഇ വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൂജകള്‍ തമിഴിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2021-06-12 15:43 GMT

തമിഴ്‌നാട്ടില്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന് ദേവസ്വം മന്ത്രി ശേകര്‍ ബാബു. താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് ശരിയായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് (എച്ച്.ആര്‍.ആന്‍ഡ് സി.ഇ) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പുരോഹിതരാകാമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ഹിന്ദുക്കള്‍ക്കും പൂജാരിമാരാവാം, താല്‍പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിമാരാവാം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും-മന്ത്രി പറഞ്ഞു.

Advertising
Advertising

എച്ച്.ആര്‍.ആന്‍ഡ് സി.ഇ വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൂജകള്‍ തമിഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴില്‍ പൂജകള്‍ നടത്തുന്ന എല്ലാ പുരോഹിതരുടെയും വിശദാംശങ്ങളുള്ള ഒരു ബോര്‍ഡ് സൂക്ഷിക്കും. ചില ക്ഷേത്രങ്ങളില്‍ തമിഴില്‍ പൂജകള്‍ നടത്തുന്നുണ്ടെന്നും എല്ലാ പൂജാരിമാര്‍ക്കും തമിഴില്‍ പൂജകള്‍ നടത്താന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങളുടെ ഭരണത്തിനായി മൂന്ന് തലത്തിലുള്ള പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. പെട്ടന്ന് നടപ്പാക്കേണ്ട ചില പദ്ധതികളുണ്ട്. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും നടപ്പാക്കാനുള്ള പദ്ധതികളുണ്ട്. പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ യോജിച്ച സമയത്ത് പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News