കോവിഡ് പ്രതിരോധത്തിന് പിന്തുണ: മൂവര്‍ണത്തില്‍ ബുര്‍ജ് ഖലീഫ

'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന ഹാഷ് ടാ​ഗോടെ ത്രിവർണത്തിലായിരുന്നു ഞായറാഴ്ച്ച രാത്രി വിഖ്യാതമായ ബുർജ് ഖലീഫ പ്രത്യക്ഷപ്പെട്ടത്.

Update: 2021-04-26 01:30 GMT
Editor : Suhail | By : Web Desk

കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി യു.എ.ഇ. കോവിഡിന് എതിരായ പ്രതിരോധത്തിലുള്ള ഇന്ത്യ സധൈര്യം മുന്നോട്ട് പോകണമെന്നാണ് യു.എ.ഇയിൽ നിന്നുള്ള സന്ദേശം. ആദര സൂചകമായി ബുർജ് ഖലീഫ ത്രിവർണമണിയുകയും ചെയ്തു.

Advertising
Advertising

'സ്റ്റേ സ്ട്രോങ് ഇന്ത്യ' എന്ന ഹാഷ് ടാ​ഗോടെ ത്രിവർണത്തിലായിരുന്നു ഞായറാഴ്ച്ച രാത്രി വിഖ്യാതമായ ബുർജ് ഖലീഫ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ പതാകയിലുള്ള ബുർജ് ഖലീഫയുടെ ദൃശ്യങ്ങൾ അതിവേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായത്. പിന്തുണ അറിയിച്ചുള്ള വീഡിയോ യു.എ.ഇയിലെ ഇന്ത്യൻ എംബസി പങ്കുവെക്കുകയും ചെയ്തു. കോവിഡ് പോരാട്ടത്തിലുള്ള ഇന്ത്യക്ക്, സുഹൃത്തിൽ നിന്നുള്ള വിജയാശംസ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ എംബസി ദൃശ്യങ്ങൾ പങ്കുവെച്ചത്.

പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന് യു.എ.ഇ നൽകുന്ന പിന്തുണ വിലമതിക്കുന്നതായി ഇന്ത്യൻ പ്രതിനിധി പവൻ കുമാർ പറഞ്ഞു. ഞായറാഴ്ച്ച 3.49 ലക്ഷം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമവും രൂക്ഷമായി തുടരുന്നതയി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മഹാമാരി രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഞായറാഴ്ച്ച മുതൽ യു.എ.ഇ പത്തു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News