വാക്സിന്‍ വിതരണത്തിനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ അടിച്ചോടിച്ച് നാട്ടുകാര്‍

വനിതാ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് തിങ്കളാഴ്ച ഗ്രാമത്തിലെത്തിയത്. മെഡിക്കൽ സംഘം നേരത്തെ ഗ്രാമം സന്ദർശിച്ചിരുന്നു

Update: 2021-05-25 05:47 GMT
Editor : Jaisy Thomas | By : Web Desk

മധ്യപ്രദേശില്‍ വാക്സിന്‍ വിതരണത്തിനും ബോധവത്ക്കരണത്തിനുമായെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഗ്രാമീണര്‍ അടിച്ചോടിച്ചു. ഉജ്ജയിന്‍ ജില്ലയിലെ മാലിഖേദിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്

വനിതാ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് തിങ്കളാഴ്ച ഗ്രാമത്തിലെത്തിയത്. മെഡിക്കൽ സംഘം നേരത്തെ ഗ്രാമം സന്ദർശിച്ചിരുന്നു. എന്നാല്‍ വാക്സിനെടുക്കാന്‍ ഗ്രാമീണര്‍ തയ്യാറായിരുന്നില്ല. പാര്‍ഡി സമുദായക്കാരാണ് ഗ്രാമീണര്‍. തിങ്കളാഴ്ച വീണ്ടുമെത്തിയപ്പോള്‍ വടിയും വാളും വീശി വിരട്ടിയോടിക്കുകയായിരുന്നു. മെഡിക്കല്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരു പഞ്ചായത്ത് വനിതാ ഭാരവാഹിയുടെ ഭര്‍ത്താവിന് മര്‍ദനമേറ്റു. വനിതാ തഹസില്‍ദാറും ആശാ വര്‍ക്കര്‍മാരും അടങ്ങുന്ന സംഘത്തെ വിരട്ടിയോടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു.

Advertising
Advertising

വാക്‌സിനേഷനെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം തിങ്കളാഴ്ച വീണ്ടും എത്തിയത്. തഹസില്‍ദാരും സംഘവും നാട്ടുകാരുമായി സംസാരിച്ചു തുടങ്ങവെ വടികളും ദണ്ഡുകളുമായി അമ്പതോളം പേര്‍ കൂട്ടമായെത്തുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തിലുണ്ടായിരുന്ന ശകീര്‍ മുഹമ്മദ് ഖുറേശി പറഞ്ഞു. ഇവര്‍ പൊടുന്നനെ ആക്രമണം തുടങ്ങിയെന്നും തഹസില്‍ദാറും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും തനിക്ക് തലയ്ക്ക് പരിക്കേറ്റെന്നും ശകീല്‍ പറഞ്ഞു. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അഡീഷനല്‍ എസ്.പി ആകാശ് ഭുരിയ അറിയിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News