നേമം ശ്രദ്ധാകേന്ദ്രം; പ്രചരണം തുടങ്ങി മുന്നണികള്‍

യു.ഡി.എഫ് സ്ഥാനാർഥിയായി കെ മുരളീധരന്‍ കൂടി മണ്ഡലത്തിലെത്തിയതോടെ നേമത്ത് പോരാട്ടം ചൂട് പിടിച്ചു.

Update: 2021-03-17 10:09 GMT

സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമണ്ഡലമാണ് നേമം. മൂന്ന് മുന്നണികളും അഭിമാന പോരാട്ടം നടത്തുന്ന ഇടം. വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് അണികള്‍.

യു.ഡി.എഫ് സ്ഥാനാർഥിയായി കെ മുരളീധരന്‍ കൂടി മണ്ഡലത്തിലെത്തിയതോടെ നേമത്ത് പോരാട്ടം ചൂട് പിടിച്ചു. മുരളീധരന്‍ കരുത്തനായ എതിരാളിയല്ലെന്നായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം. ഇത്തവണ വിജയം എല്‍.ഡി.എഫിന് ഒപ്പമാകുമെന്ന് ശിവന്‍കുട്ടിയും പറഞ്ഞു.

ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്നും ജയം ഉറപ്പാണന്നുമാണ് യുഡി.എ.ഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍റെ പ്രതീക്ഷ. സിറ്റിംഗ് മണ്ഡലം നിലനിര്‍ത്താനുള്ള പ്രയത്നത്തിലാണ് ബി.ജെ.പി. പോരാട്ടം ശക്തമാണെന്നാണ് കുമ്മനം രാജശേഖരന്‍റെ പ്രതികരണം.

ബി.ജെ.പിക്ക് ബദല്‍ ഇടതെന്ന പ്രചാരണമാണ് എല്‍.ഡി.എഫ് നടത്തുന്നത്. ത്രികോണ മത്സരമാണെങ്കിലും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് വി ശിവന്‍കുട്ടി. മൂന്ന് സ്ഥാനാര്‍ത്ഥികളും കളത്തിലിറങ്ങിയതോടെ വോട്ടര്‍മാരും ആകാംക്ഷയിലാണ്.

Full View
Tags:    

Similar News