സൗബിന്‍റെ പോസ്റ്റില്‍ കമന്‍റുമായി നെറ്റ്ഫ്ലിക്സ്; നാട്ടില്‍ എവിടെയാണെന്ന് മലയാളികള്‍

നെറ്റ്ഫ്ലിക്സിന്‍റെ കമന്‍റ് കണ്ട മലയാളികള്‍ ആദ്യം അതിശയിച്ചു. പിന്നെ അന്വേഷണങ്ങളായി

Update: 2021-03-20 06:41 GMT

നടന്‍ സൗബിന്‍ ഷാഹിറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നെറ്റ്ഫ്ലിക്സ് ഇട്ട ഒരു കമന്‍റാണ് സോഷ്യല്‍മീഡിയയില്‍ കൌതുകമായിരിക്കുന്നത്.

‘ഇരുള്‍’ എന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ സൗബിന്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് ‘ഫോണ്‍ എ ഫ്രണ്ട് ചെയ്യാമോ?’ എന്ന് നെറ്റ്ഫ്ലിക്സ് കമന്‍റ് ചെയ്തിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിന്‍റെ കമന്‍റ് കണ്ട മലയാളികള്‍ ആദ്യം അതിശയിച്ചു. പിന്നെ അന്വേഷണങ്ങളായി ‘ഇയ്യോ ദേ മലയാളം’ എന്നായിരുന്നു ആദ്യത്തെ കമന്‍റ്. ‘അമ്പടാ, നീ മലയാളിയാണോ’ ‘നാട്ടില്‍ എവിടെയാ സ്ഥലം’ എന്നൊക്കെയായി ചോദ്യങ്ങള്‍. ഞാന്‍ ഉത്തരം പറയട്ടെ എന്ന് നടി ദര്‍ശന രാജേന്ദ്രനും ചോദിക്കുന്നുണ്ട്.

Advertising
Advertising

ഒരു കൊലപാതക പരമ്പരയുടെ ചുരുളുകള്‍ അഴിക്കുന്ന ചിത്രമാണ് ഇരുള്‍. നസീഫ് യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേ‌ര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദ് ഫാസിലാണ് നായകന്‍. സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ ഏപ്രില്‍ 2നാണ് ഇരുളിന്‍റെ റിലീസ്.

Tags:    

Similar News