അടിയന്തര കോവിഡ് സഹായവുമായി ആദ്യ യുഎസ് വിമാനമെത്തി

400ലേറെ ഓക്‌സിജൻ സിലിണ്ടറുകൾ, ഒരു മില്യൻ കോവിഡ് ടെസ്റ്റ് കിറ്റുകൾ, ആശുപത്രി സാമഗ്രികൾ അടങ്ങുന്ന സൂപ്പർ ഗ്യാലക്‌സി സൈനിക വിമാനമാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്

Update: 2021-04-30 07:21 GMT
Editor : Shaheer | By : Web Desk

അമേരിക്കയുടെ ആദ്യഘട്ട കോവിഡ് അടിയന്തര സഹായം ഇന്ത്യയിലെത്തി. ഇന്നു രാവിലെയാണ് അടിയന്തര മെഡിക്കൽ സഹായങ്ങൾ വഹിച്ചുകൊണ്ടുള്ള യുഎസ് വിമാനം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.

400ലേറെ ഓക്‌സിജൻ സിലിണ്ടറുകൾ, ഒരു മില്യൻ കോവിഡ് ടെസ്റ്റ് കിറ്റുകൾ, മറ്റ് ആശുപത്രി സാമഗ്രികൾ എന്നിവ അടങ്ങുന്ന സൂപ്പർ ഗ്യാലക്‌സി സൈനിക വിമാനമാണ് എത്തിയത്. വിമാനത്തിന്റെ ചിത്രങ്ങൾ ഇന്ത്യയിലെ യുഎസ് എംബസി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കാലിഫോർണിയയിലെ ട്രാവിസ് സൈനികതാവളത്തിൽനിന്നാണ് ഇന്ത്യയ്ക്കുള്ള സഹായങ്ങളുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.

Advertising
Advertising

അമേരിക്കയിൽനിന്നുള്ള കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങളുടെ ആദ്യഘട്ടം ഇന്ത്യയിലെത്തിയിരിക്കുകയാണ്. 70 വർഷത്തിലേറെ നീണ്ട സഹകരണത്തിന്റെ പുറത്ത് കോവിഡ് മഹാമാരിയെ ഒന്നിച്ചുനേരിടാനായി അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് യുഎസ് എംബസിയുടെ ട്വീറ്റിൽ പറയുന്നു.

നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈഡനുമായി ഫോണിൽ സംസാരിച്ച് ഇരുരാജ്യങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News