കോവിഡ് വന്നുമാറിയവര്‍ ആറുമാസത്തിനുള്ളില്‍ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്‍റൈന്‍ വേണ്ട

കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്‍റൈന്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യമന്ത്രാലയം

Update: 2021-04-23 03:42 GMT
By : Web Desk

കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്‍റൈന്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല.

കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്‍റൈന്‍ ഇളവ് നല്‍കുമെന്നാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്‍റെയും നെഗറ്റീവായതിന്‍റെയും ആശുപത്രി/ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. കൂടാതെ തൊഴില്‍ മേഖലകളിലും രോഗമുക്തര്‍ക്ക് ഇളവുകളുണ്ട്.

Advertising
Advertising

ഒരു തവണ രോഗം വന്ന് ഭേദമായവര്‍ പിന്നീട് പുതിയ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്‍റൈനില്‍ പോകേണ്ടതില്ല. രോഗം വന്ന് മാറിയതിന്‍റെ ആറ് മാസം വരെയാണ് ഈ ഇളവ് ലഭിക്കുക. എന്നാല്‍ രോഗിയുമായി സമ്പര്‍ക്കം വന്ന് പതിനാല് ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ സ്വയം ഐസൊലേഷനില്‍ പോകണം. കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുകയും വേണം.

എന്നാല്‍ രോഗം വന്ന് ഭേദമായവരും വാക്സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖത്തര്‍ പിഎച്ച്സിസി ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലിക് പറഞ്ഞു

Tags:    

By - Web Desk

contributor

Similar News