ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആറ് രാജ്യങ്ങള്‍

ഗൾഫ് രാജ്യങ്ങളിൽ ഒമാൻ മാത്രമാണ് ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Update: 2021-04-22 01:23 GMT
By : Web Desk

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി കൂടുതൽ രാജ്യങ്ങൾ. മൊത്തം ആറ് രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഒമാൻ മാത്രമാണ് ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കക്കു പുറമെ ബ്രിട്ടൻ, ന്യൂസിലാന്‍റ് , ഹോങ്കോങ്ങ്, സിംഗപ്പൂർ, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണവും വിലക്കും ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര യാത്ര നിർബന്ധമായ കേസുകളിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നാണ് യു.എസ് ഹെൽത്ത് ഏജൻസി യാത്രക്കാരോട് നിർദേശിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ലെവൽ-4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടൻ റെഡ്ലൈൻ വിഭാഗത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തിയാണ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്.

Advertising
Advertising

ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ അതീവ ഗൗരവത്തിൽ തന്നെയാണ് മറ്റു രാജ്യങ്ങളും നോക്കി കാണുന്നത്. യു.എ.ഇ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളും പുതിയ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. എയർ ബബ്ൾ സംവിധാനമാണ് ഇന്ത്യക്കും ഗൾഫ് രാജ്യങ്ങൾക്കും ഇടയിലുള്ളത്. അന്താരാഷ്ട്ര വിമാസ സർവീസുകൾ പുനരാരംഭിക്കാൻ വൈകും എന്നിരിക്കെ, പുതുതായി കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ തയാറാകില്ലെന്നാണ് പ്രതീക്ഷ. 


Full View



Full View


Tags:    

By - Web Desk

contributor

Similar News