നിയമന വിവാദത്തിൽ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് ഷംസീറിന്‍റെ ഭാര്യ ഷഹല

തനിക്ക് വേണ്ടി പോസ്റ്റ് ഉണ്ടാക്കിയെങ്കില്‍ അതിന് മറുപടി പറയേണ്ടത് സര്‍വകലാശാലയെന്നും ഷഹല

Update: 2021-04-17 09:43 GMT
By : Web Desk

നിയമന വിവാദത്തിൽ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. ഷഹല. അധ്യാപിക തസ്തികയിലേക്ക് തനിക്ക് യോഗ്യതയുണ്ട്. എ.എൻ ഷംസീർ എം.എൽ.എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം വേട്ടയാടലുകൾ കൊണ്ട് തളർത്താനാവില്ലെന്നും ഷഹല പറഞ്ഞു. തനിക്ക് വേണ്ടി പോസ്റ്റ് ഉണ്ടാക്കിയെന്ന ആരോപണത്തിന് മറുപടി പറയേണ്ടത് സർവകലാശാലയാണെന്നും ഷഹല കൂട്ടിച്ചേർത്തു.

ഇപ്പോള്‍ ഉണ്ടാകുന്നത് അനാവശ്യ വിവാദമാണ്. ഒരു പൊളിറ്റിക്കല്‍ കരിയര്‍ ഉള്ള ഒരു രാഷ്ട്രീയക്കാരനാണ് ഷംസീര്‍. അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അത്തരം തന്ത്രങ്ങളെ ഞാന്‍ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അവര്‍ പറഞ്ഞു.

Advertising
Advertising

തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തികയല്ല. പത്രപരസ്യം കണ്ടാണ് അപേക്ഷ നല്‍കിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ ഇനിയും അഭിമുഖങ്ങള്‍ക്ക്‌ പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല പറയുന്നു. ഒരു എംഎല്‍എയുടെ ഭാര്യ ആയതിന്റെ പേരില്‍ ഇതില്‍ നിന്നെല്ലാം എങ്ങനെ എന്നെ തഴയും. വ്യക്തിപരമായ ആക്രമണമാണിത്‌. അതിനുള്ള കാരണമെന്താണെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു.


Full View


Tags:    

By - Web Desk

contributor

Similar News