ടി.ആര്‍.പി തട്ടിപ്പ്: അര്‍ണബിനെതിരെ ഇതുവരെ തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി

റിപബ്ലിക് ടിവി ഉൾപ്പടെ മൂന്ന് ചാനലുകൾ റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു മുംബൈ പോലീസ് കേസ്.

Update: 2021-03-19 07:04 GMT
Advertising

ടി.ആർ.പി തട്ടിപ്പ് കേസിൽ അർണബ് ​ഗോസ്വാമിക്ക് എതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് ബോംബെ ഹൈക്കോടതി. മൂന്ന് മാസത്തെ മുംബൈ പൊലീസിന്റെ അന്വേഷണത്തിന് ഒടുവിൽ അര്‍ണബിനും കമ്പനിക്കുമെതിരെ കാര്യമായൊന്നും ലഭിച്ചില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

അർണബ് ​ഗോസ്വാമിക്കും റിപബ്ലിക് ടിവിയുടെ മാതൃകമ്പനിയായ എ.ആർ.ജി ഔട്ട്ലെയറിനുമെതിരായ അന്വേഷണത്തിന് ഇനിയും എത്ര സമയം ആവശ്യമുണ്ടെന്നാണ് ജസ്റ്റിസ് എസ്.എസ് ഷിണ്ഡെയും മനീഷ് പിത്താലിയും ഉൾപ്പെടുന്ന ബെഞ്ച് പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചത്. പൊലീസ് തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം തുടരേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടർ ദിപക് താക്കറെ കോടതിയെ അറിയിച്ചു.

കേസിന്‍റെ തുടക്കത്തിൽ എന്തുകൊണ്ട് അർണബിന്റെ പേര് എഫ്.ഐ.ആറിന്റെ ചേർത്തിരുന്നില്ല എന്ന് കോടതി ചോദിച്ചു.

റിപബ്ലിക് ടിവി ഉൾപ്പടെ മൂന്ന് ചാനലുകൾ റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു മുംബൈ പോലീസ് കേസ്. റിപബ്ലിക് ടിവിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകൾക്കെതിരെയും തട്ടിപ്പ് കേസുണ്ടായിരുന്നു.

2019 ജനുവരിയിൽ ടി.ആർ.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റർ സ്ഥാപിക്കാനെത്തിയയാൾ, റിപബ്ലിക് ടിവി കാണുകയാണെങ്കിൽ പണം നൽകാമെന്ന് സാക്ഷികൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ ടുഡെ ചാനലാണ് വാർത്ത പുറത്ത് വിട്ടത്.

Tags:    

Similar News