മാൽക്കം എക്‌സിന്റെ മകൾ മാലിക ഷബാസ് മരിച്ച നിലയിൽ

മാൽക്കം എക്‌സ് കൊല്ലപ്പെടുമ്പോൾ മാലികയും ഇരട്ടസഹോദരി മലൈകും മാതാവ് ബെറ്റി ഷബാസിന്റെ ഗർഭത്തിലായിരുന്നു.

Update: 2022-08-30 07:34 GMT
Editor : André | By : André
Advertising

അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന മാൽക്കം എക്‌സിന്റെ മകൾ മാലിക ഷബാസ് അന്തരിച്ചു. മകൾക്കൊപ്പം ബ്രൂക്ക്‌ലിനിലെ മിഡ്‌വുഡിൽ താമസിച്ചുവരികയായിരുന്ന 56-കാരിയായ മാലികയെ ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

1965-ൽ 39-ാം വയസ്സിൽ മാൽക്കം എക്‌സ് കൊല്ലപ്പെടുമ്പോൾ മാലികയും ഇരട്ടസഹോദരി മലൈകും മാതാവ് ബെറ്റി ഷബാസിന്റെ ഗർഭത്തിലായിരുന്നു. 1997-ലാണ് ബെറ്റി ഷബാസ് അന്തരിച്ചത്. അതല്ലാഹ്, ഖുബില, ഇല്യാസ, മലൈക് എന്നിവരടക്കം അഞ്ച് സഹോദരങ്ങളാണ് മാലികയ്ക്കുള്ളത്.

മാലികയുടെ മരണത്തിൽ മാർട്ടിൻ ലൂഥർ കിങ്ങിന്റെ മകൾ ബെർനിസ് കിങ് അടക്കമുള്ളവർ അനുശോചിച്ചു.



മാൽക്കം എക്‌സ് വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ കഴിഞ്ഞയാഴ്ച മാൻഹട്ടനിലെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 22 വർഷം നീണ്ട ജയിൽവാസത്തിനൊടുവിൽ മുഹമ്മദ് അസീസ് എന്നയാളാണ് മോചിതനായത്. കുറ്റവിമുക്തനാക്കപ്പെട്ട ഖലീൽ ഇസ്ലാം എന്നയാൾ 2009-ൽ മരിച്ചിരുന്നു.

മാലികയുടെ ഇരട്ടസഹോദരി മലൈക് മനുഷ്യാവകാശ പ്രവർത്തകയും വംശീയതയ്ക്കെതിരായ യു.എൻ സബ്കമ്മിറ്റിയുടെ അധ്യക്ഷയുമാണ്. 

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News