ഇന്ധനവില ഇന്നും കൂടി; കൊച്ചിയില്‍ ഡീസല്‍ വില 80 കടന്നു

ഇന്നലെ ഇന്ധനവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില

Update: 2021-01-23 01:37 GMT

ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 80 കടന്നു. 80.03 ആണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില.

ये भी पà¥�ें- വീണ്ടും ഇരുട്ടടി; ഇന്ധനവില സര്‍വകാല റെക്കോഡില്‍

ഇന്നലെ ഇന്ധനവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

അതേസമയം ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്‍റെ നിലപാട്. മിനിമം നിരക്ക് എട്ട് രൂപയില്‍ 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Full View
Tags:    

Similar News