ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പുനിയക്ക് വെങ്കലം

പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിലാണ് ബജ്‌രംഗ് പൂനിയ വെങ്കലം നേടിയത്. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി.

Update: 2021-08-07 11:22 GMT
Editor : rishad | By : Web Desk

ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പുനിയക്ക് വെങ്കലം. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിലാണ് ബജ്‌രംഗ് പൂനിയ വെങ്കലം നേടിയത്. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി.

വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌രംഗ് തോല്‍പ്പിച്ചത്.

ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍. 2012ൽ ലണ്ടനിലാണ് ഇന്ത്യ ഇതിനു മുൻപ് ആറു മെഡലുകൾ നേടിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News