പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍

269 കിലോ ഭാരം ഉയർത്തിയാണ് പൂജാരിയുടെ വെങ്കല നേട്ടം. ഈ ഇനത്തിൽ മലേഷ്യയുടെ മുഹമ്മദ് അസ്നിൽ 285 കിലോ ഉയർത്തി ഗെയിം റെക്കോർഡോടെ സ്വർണം നേടി.

Update: 2022-07-30 15:30 GMT

ലണ്ടന്‍: 2022കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം നേടി.61 കിലോ വിഭാഗത്തിലാണ് ഗുരുരാജ പൂജാരി വെങ്കലം നേടിയത്.

269 കിലോ ഭാരം ഉയർത്തിയാണ് പൂജാരിയുടെ വെങ്കല നേട്ടം. ഈ ഇനത്തിൽ മലേഷ്യയുടെ മുഹമ്മദ് അസ്നിൽ 285 കിലോ ഉയർത്തി ഗെയിം റെക്കോർഡോടെ സ്വർണം നേടി.

55 കിലോ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. സങ്കേത് മഹാദേവ് സര്‍ഗറാണ് വെള്ളി നേടിയത്. ആകെ 248 കിലോ ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്. അതേസമയം ടേബിൾ ടെന്നീസ് മിക്സഡ് ടീം ഇനത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗയാനയ്ക്കെതിരെ സന്പൂർണ ജയവുമായി ഇന്ത്യ ക്വാർട്ടറിൽ കടന്നു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News