ടോകിയോ ഒളിമ്പിക്‌സ്: ആസ്‌ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയിൽ

ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ടീം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്

Update: 2021-08-02 06:30 GMT
Editor : rishad | By : Web Desk

ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് സെമിയിലെത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്. ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്.

റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്ട്രേലിയ. ഇന്ത്യയുടെ സ്ഥാനം പത്തും. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. ടോക്കിയോ ഒളിംപിക്സിൽ  മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽ നിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്.

Advertising
Advertising

ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്. മറുവശത്ത് ആസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം തകര്‍ക്കാനായില്ല. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്

നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് പൂൾ ബിയിൽ ചാംപ്യൻമാരായാണ് ആസ്ട്രേലിയൻ വനിതകൾ ക്വാർട്ടറിലെത്തിയത്. എന്നാൽ, തികച്ചം വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. പൂൾ എയിൽ ആദ്യത്തെ മൂന്നു കളികളും തോറ്റ ഇന്ത്യ, അവസാന 2 മത്സരങ്ങളിൽ നേടിയ നിർണായക വിജയങ്ങളുടെ മികവിൽ പൂൾ എയിൽ 4ാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News