ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യന്‍ വനിതകള്‍

ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു

Update: 2021-07-31 06:04 GMT
Editor : ubaid | By : Web Desk
Advertising

വനിതാ ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം. ഏഴു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യ പൂള്‍ എയില്‍ നിന്ന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇന്ത്യയ്ക്കായി വന്ദന കതാരിയ ഹാട്രിക്ക് നേടി. ബ്രിട്ടമെതിരായ അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡ് ജയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ക്വാര്‍ട്ടര്‍ കളിക്കാം. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിതകള്‍ ആദ്യ ജയം കുറിച്ചിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News