ഒളിമ്പിക് ബാഡ്മിന്‍റണ്‍; രണ്ടാം ജയത്തോടെ സിന്ധു നോക്കൗട്ട് റൗണ്ടില്‍

36 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിലായിരുന്നു സിന്ധു ഹോങ്കോങ് താരത്തെ പരാജയപ്പെടുത്തിയത്

Update: 2021-07-28 03:14 GMT

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ സജീവമാക്കി പി.വി സിന്ധു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം ജയത്തോടെ താരം ഒളിമ്പിക് ബഡ്മിന്‍ററണില്‍ നോക്കൗട്ട് റൗണ്ടിലെത്തി. ഗ്രൂപ്പ് ജെയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ അനായാസ ജയമായിരുന്നു സിന്ധുവിന്‍റേത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹോങ്കോംഗ് താരം ചെയുങ് എന്‍ഗാന്‍ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-9, 21-16

രണ്ടാം ഗെയിമിൽ ഹോങ്കോംഗ് താരം  ചെറുത്തുനില്‍പുയര്‍ത്തി ഒരു ഘട്ടത്തിൽ ലീഡ് നേടിയെങ്കിലും തന്‍റെ പരിചയസമ്പത്തിന്‍റെ മകവില്‍ സിന്ധു വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. 36 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിലായിരുന്നു ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായ സിന്ധുവിന്‍റ വിജയം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News