ഒളിമ്പിക്സ് ബോക്സിംഗ്: മേരി കോം പ്രീക്വാർട്ടർ മത്സരത്തിനായി ഇന്നിറങ്ങും

പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിത് വലൻസിയയാണ് മേരി കോമിന്‍റെ എതിരാളി

Update: 2021-07-29 02:10 GMT
Editor : ijas
Advertising

ബോക്സിംഗിൽ മേരി കോം പ്രീക്വാർട്ടർ മത്സരത്തിനായി ഇന്നിറങ്ങും. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് മേരി കോം നടത്തിയത്. ആറു തവണ ലോക ചാമ്പ്യനായ മേരി കോം മികച്ച പ്രകടനത്തോടെയാണ് ടോക്യോയിൽ തുടങ്ങിയത്. 51 കിലോ വിഭാഗം ആദ്യ മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഗാർസിയ ഫെർണാണ്ടസിനെയാണ് മേരി കോം തോൽപിച്ചത്. 4- 1 എന്ന സ്കോറിനായിരുന്നു വിജയം.

പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിത് വലൻസിയയാണ് മേരി കോമിന്‍റെ എതിരാളി. മേരി കോം ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവാണെങ്കിൽ കഴിഞ്ഞ റിയോ ഒളിംപിക്സിൽ വെങ്കലം നേടിയത് വലൻസിയയായിരുന്നു. റിയോ ഒളിംപിക്സിൽ മേരി കോമിന് യോഗ്യത ലഭിച്ചിരുന്നില്ല.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News