ടോകിയോ ഒളിമ്പിക്‌സ്: ഇലക്ട്രോണിക് മാലിന്യങ്ങളെ മെഡലുകളാക്കി ജപ്പാൻ

ലോകത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാലിന്യ റീസൈക്ളിംഗ് പദ്ധതിക്ക് കൂടിയാണ് ടോക്യോ ഒളിമ്പിക്സ് വേദിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2021-07-25 16:32 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും കരുതലോടെയാണ് ജപ്പാന്‍ ഒളിമ്പിക്സിനെ കൊണ്ടുപോകുന്നത്. വ്യത്യസ്തതയാണ് ഈ ഒളിമ്പിക്‌സില്‍ ജപ്പാന്റെ പ്രത്യേകത തന്നെ. അതിലൊന്നാണ് മെഡലുകള്‍. ഇലക്ട്രോണിക് വേസ്റ്റുകളില്‍ നിന്നാണ് ജപ്പാന്‍ ഈ മെഡലുകള്‍ നിര്‍മിച്ചത്!.

ലോകത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മാലിന്യ റീസൈക്ളിംഗ് പദ്ധതിക്ക് കൂടിയാണ് ടോക്യോ ഒളിമ്പിക്സ് വേദിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 ടണ്ണോളം വരുന്ന ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നാണ് മെഡല്‍ നിര്‍മ്മാണത്തിന് ആവശ്യമായ ലോഹങ്ങള്‍ ശേഖരിച്ചത്. അയ്യായിരത്തോളം വെങ്കല മെഡലുകളും വെള്ളി മെഡലുകളും സ്വര്‍ണ്ണ മെഡലുകളും ഇത്തവണത്തെ ഒളിമ്പിക്‌സ് മത്സരത്തിന് വേണ്ടി നിര്‍മ്മിച്ചെടുത്തത് ഉപയോഗശൂന്യമായ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണ്.

ടോക്യോ 2020 എന്ന് പേരിട്ട ഈ പ്രൊജക്ടിനു വേണ്ടി 2017 മുതൽ തന്നെ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സംഭരണം ജപ്പാൻ ആരംഭിച്ചിരുന്നു. എന്നാൽ 2018ൽ മാത്രമായിരുന്നു പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സംഘാടക‌ർ നടത്തിയത്. റീസൈക്ലിങ്ങിലൂടെ ഏകദേശം 32 കിലോഗ്രാം സ്വര്‍ണ്ണവും, 7,700 പൗണ്ട് വെള്ളിയും, 4850 പൗണ്ട് വെങ്കലവുമാണ് ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്.

ഒരുപാട് പ്രചാരണതന്ത്രണങ്ങളും, മാര്‍ക്കറ്റിങ് ക്യാമ്പയിനുകളും പദ്ധതിയുടെ ഭാഗമായി ജനങ്ങളെ ബോധവത്ക്കരിക്കാന്‍ നടത്തിയിരുന്നു. തുടര്‍ന്ന് വന്‍ ജനപങ്കാളിത്തത്തോടെ ജനം ആ പദ്ധതിയെ ഏറ്റെടുക്കുകയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News