'സുധാകരന് അതൃപ്തി‍, കോണ്‍ഗ്രസില്‍ തുടരണോ എന്ന് ആലോചിക്കുന്നുവെന്ന് പറഞ്ഞു': പി സി ചാക്കോ

നേതൃത്വത്തോട് അതൃപ്തിയുള്ള കൂടുതൽ കോൺഗ്രസ് നേതാക്കൾ വരും ദിവസങ്ങളിൽ എന്‍സിപിയിലേക്ക് എത്തുമെന്ന് പി സി ചാക്കോ

Update: 2021-03-17 07:20 GMT

കോണ്‍ഗ്രസിൽ കെ സുധാകരൻ അതൃപ്തനെന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ പി സി ചാക്കോ. സുധാകരനുമായി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസിൽ തുടരണോ എന്ന കാര്യം ആലോചിക്കുന്നതായി സുധാകരൻ തന്നോട് പറഞ്ഞു. നേതൃത്വത്തോട് അതൃപ്തിയുള്ള കൂടുതൽ കോൺഗ്രസ് നേതാക്കൾ വരും ദിവസങ്ങളിൽ എന്‍സിപിയിലേക്ക് എത്തുമെന്നും പി സി ചാക്കോ പറഞ്ഞു.

പാലക്കാട് കൊങ്ങാട് നിന്ന് മറ്റന്നാൾ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണത്തിന്‍റെ ഭാഗമാകും. രാജിവെക്കവേ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന സ്ഥിതി കോൺഗ്രസിൽ ഉണ്ടായിരിക്കുന്നു. കോൺഗ്രസിൽ ഉള്ള അര ഡസൻ പേർ അതൃപ്തി അറിയിച്ചിട്ടുണ്ട്. അവർ വരും ദിവസങ്ങളിൽ കോൺഗ്രസ് വിട്ട് എന്‍സിപിയിൽ എത്തും. കോൺഗ്രസിൽ സ്ഥാനാർഥി നിർണയം ചർച്ചകൾ ഇല്ലാതെയാണ്. ലതിക സുഭാഷ് വിളിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായതിനാൽ പിന്തുണ അറിയിച്ചില്ലെന്നും പി സി ചാക്കോ പറഞ്ഞു.

Advertising
Advertising

കോൺഗ്രസിന് ഹൈക്കമാന്റ് ഉണ്ട് എന്ന് കരുതുന്നില്ല. ഹൈക്കമാന്റ് എന്ന പ്രയോഗം പഴയത്. കെ സി വേണുഗോപാൽ സാധാരണ പ്രവർത്തകൻ. ഏൽപിച്ച പണി ചെയ്യുന്നു. ധർമടത്ത് സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസിനായിട്ടില്ല. നിലവിൽ പരിഗണിക്കുന്ന വ്യക്തി മത്സരിക്കുമെന്ന് കരുതുന്നില്ലെന്നും പി സി ചാക്കോ പറഞ്ഞു.

കോൺഗ്രസ് തകരുന്ന പളുങ്ക് പാത്രമാണ്. കോൺഗ്രസിന്‍റെ വിജയ സാധ്യത മങ്ങി. ഇടത് പക്ഷം ഭരണം തുടരും. എല്‍ഡിഎഫ് പ്രചാരണത്തിൽ കഴിയാവുന്നത്ര ഭാഗമാകുമെന്നും പി സി ചാക്കോ വിശദമാക്കി.

Full View
Tags:    

Similar News