പെട്രോൾ വില സർവകാല റെക്കോഡില്‍

പെട്രോളിന് ഇന്ന് കൂട്ടിയത് 35 പൈസയാണ്. കൊച്ചിയിൽ ഇതോടെ പെട്രോൾ ലിറ്ററിന് 86 രൂപ 32 പൈസയായി

Update: 2021-01-26 01:59 GMT

ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിന് 35 പൈസ കൂടി 86 രൂപ 32 പൈസയായി. ഡീസലിന് ഇന്ന് 37 പൈസയും കൂട്ടി. ഈ മാസം ഒന്‍പതാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്

2018 ഒക്ടോബറിലെ പെട്രോള്‍ ലിറ്ററിന് 85.99 എന്ന റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. പ്രീമിയം പെട്രോള്‍ ലിറ്ററിന് കൊച്ചിയില്‍ 89 രൂപയാണ് വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് ഇന്ന് 88 രൂപയാണ്. കഴിഞ്ഞവര്‍ഷം മൊത്തം 13 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചതെങ്കില്‍ ഈവര്‍ഷം ഇതുവരെ മാത്രം ഒന്‍പത് തവണ വില വര്‍ധിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിരിക്കുമ്പോഴാണ് എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.. കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത.

Full View
Tags:    

Similar News