ജാനുവിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ പോസ്റ്റർ
സേവ് ബിജെപിയുടെ പേരിലാണ് ബത്തേരി ടൗണിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Update: 2021-03-16 11:04 GMT
എന്‍ഡിഎ സ്ഥാനാർത്ഥി സി.കെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്റ്റർ പ്രതിഷേധം. ബത്തേരിയിൽ ജാനുവിനെ വേണ്ടെന്നും പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളണമെന്നും ആവശ്യം. ശബരിമല വിഷയത്തിൽ ജാനു സർക്കാരിനെ പിന്തുണച്ചയാളാണ് എന്നാണ് പോസ്റ്റര്‍. സേവ് ബിജെപിയുടെ പേരിലാണ് ബത്തേരി ടൗണിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് സി കെ ജാനു അറിയിച്ചത്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേഴ്സണുമാണ് നിലവില്‍ ജാനു.
താന്‍ എന്‍ഡിഎ വിട്ട് സിപിഎമ്മിലേക്ക് പോയിട്ടില്ലെന്നും ചര്‍ച്ച നടത്തുക മാത്രമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു.