പ്രേം നസീര്‍ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
മികച്ച വീഡിയോ എഡിറ്റര്‍ക്കുള്ള പുരസ്കാരം സീനിയര്‍ എഡിറ്റര്‍ നിപിന്‍ കാര്യാടും ഏറ്റു വാങ്ങി
Update: 2021-01-16 01:48 GMT
പ്രേംനസീര്‍ സുഹൃത് സമിതിയുടെ ഈ വര്‍ഷത്തെ പ്രേം നസീര്‍ മാധ്യമ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മീഡിയവണിന് മൂന്ന് പുരസ്ക്കാരങ്ങള്‍ ലഭിച്ചു. മികച്ച അവതാരകക്കുള്ള പുരസ്കാരം ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അപര്‍ണ്ണ കാര്‍ത്തികയും മികച്ച കാമറാമാനുള്ള പുരസ്കാരം തിരുവനന്തപുരം ബ്യൂറോ കാമറാ പേഴ്സണ്‍ സജാദ് പാലോടും, മികച്ച വീഡിയോ എഡിറ്റര്‍ക്കുള്ള പുരസ്കാരം സീനിയര്‍ എഡിറ്റര്‍ നിപിന്‍ കാര്യാടും ഏറ്റു വാങ്ങി.
മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാധ്യമം ദിന പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു ചന്ദ്രശേഖറും ഏറ്റു വാങ്ങി.