ധര്‍മടത്ത് സുധാകരന്‍ മത്സരിക്കണം, മറുപടിക്കായി കാത്തുനില്‍ക്കുന്നു: മുല്ലപ്പള്ളി
ധര്‍മടത്തെ സ്ഥാനാര്‍ഥി ആരെന്ന തീരുമാനം ഉടനുണ്ടാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ കെ സുധാകരന്‍ മത്സരിക്കണമെന്നാണ് അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്‍റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ്. തീരുമാനം ഉടനുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ധര്‍മടത്ത് സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും സുധാകരന്‍റെ വീട്ടിലെത്തി ആവശ്യം ഉന്നയിച്ചു. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സുധാകരൻ. നേരത്തെ വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയെ പിന്തുണക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
എന്താണ് ശബരിമല വിഷയത്തിൽ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കോൺഗ്രസ് എടുത്ത നിലപാടിൽ ഇതുവരെ വെള്ളം ചേർത്തിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടുമെന്നാണ് അവരുടെ ഭയം. സിപിഎമ്മിന് വിശ്വാസികളോട് കൂറില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.