പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാർച്ചന.

Update: 2021-03-19 08:53 GMT

പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ആലപ്പുഴ എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാർച്ചന.

പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. വെടിവെയ്പ്പിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News