ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ചയാളാണ് കെ സുധാകരന്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍
വർകിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ
കെ സുധാകരന്‍ കെ.പി.സി.സി വർകിംഗ് പ്രസിഡന്റായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പ് രാഷ്ട്രീയം ആളിക്കത്തിച്ച ആളാണ് കെ സുധാകരന്‍. വർകിംഗ് പ്രസിഡന്റിനെ വെക്കാന്‍ കെ.പി.സി.സി പ്രസിഡന്റിന് വാതരോഗമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ മീഡിയവണിനോട് പറഞ്ഞു.
കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക പാർട്ടിയുടെ വിജയ സാധ്യതക്ക് മങ്ങലേൽപ്പിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞത്. അത്തരമൊരു വാദമുള്ള ആൾ വർക്കിങ് പ്രസിഡന്റായി ഇരിക്കാൻ യോഗ്യനല്ല. കോൺഗ്രസ് വിടാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പി.സി ചാക്കോയോട് പറഞ്ഞിട്ടുണ്ടങ്കിൽ പിന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് താൻ യാതൊരു വിലയും നൽകുന്നില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ് വികാരം ആളിക്കത്തിച്ച വ്യക്തിയാണ് കെ സുധാകരൻ. സുധാകരന് സ്വാധീനമുള്ള കാലത്ത്, അദ്ദേഹത്തിന് സ്വാധീനമുള്ളവരെ മാത്രമേ സ്ഥാനാർഥികളാക്കിയിരുന്നുള്ളു എന്നും രാജ് മോഹൻ ഉണ്ണിത്താൻ മീഡിയവണിനോട് പറഞ്ഞു.