അപകട വളവില്‍ കണ്ണാടി സ്ഥാപിക്കണം; മൂന്നാം ക്ലാസുകാരിയുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി

എറണാകുളം ശ്രീമൂലനഗരത്തെ സാന്ദ്രയെന്ന കൊച്ചു മിടുക്കിയാണ് തന്‍റെ നാട്ടിലെ അപകട വളവിൽ കണ്ണാടി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്

Update: 2021-02-13 03:31 GMT

റോഡപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന മൂന്നാം ക്ലാസുകാരിയുടെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ. എറണാകുളം ശ്രീമൂലനഗരത്തെ സാന്ദ്രയെന്ന കൊച്ചു മിടുക്കിയാണ് തന്‍റെ നാട്ടിലെ അപകട വളവിൽ കണ്ണാടി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കലക്ടർക്ക് നിർദേശം നൽകി.

ശ്രീമൂലനഗരം പഞ്ചായത്തിലെ തുമ്പാക്കടവിൽ താമസിക്കുന്ന സാന്ദ്ര എന്താവശ്യത്തിനും പുറത്ത് പോകുന്നത് സ്വന്തം സൈക്കിളിലാണ്. വീടിന് സമീപത്തുള്ള ഇടവഴിയിലൂടെയാണ് മെയിൻ റോഡിലേക്ക് കടക്കുന്നത്. മെയിൻ റോഡിൽ കൊടും വളവാണ്. ഇടവഴിയിലൂടെ വരുന്നവർക്ക് മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാനും കഴിയില്ല. വൻ അപകട സാധ്യതയാണ് ഇവിടെയുള്ളതും. ഒരു ദിവസം സെക്കിളിൽ സഞ്ചരിച്ച സാന്ദ്രയ്ക്ക് ഈ വളവിൽ വെച്ച് അപകടം പറ്റി. സാരമായ പരിക്കുമുണ്ടായി.

Advertising
Advertising

മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ ഒരു കണ്ണാടി ഉണ്ടായിരുന്നെങ്കിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്ന് സാന്ദ്രക്ക് തോന്നി. തുടർന്നാണ് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സാന്ദ്ര കത്തെഴുതിയത്. കത്ത് കണ്ട ഉടൻ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഇപ്പോൾ നാട്ടിലെ താരമാണ് സാൻഡ്ര. ആലുവ ശിവഗിരി വിദ്യാനികേതൻ സ്‌കൂളിലാണ് സാന്ദ്ര പഠിക്കുന്നത്. ചൊവ്വര തൂമ്പാക്കടവിൽ ബിനുവിന്‍റെയും ബിൻസിയുടെയും മകളാണ് സാന്ദ്ര.

Full View
Tags:    

Similar News