ഹജ്ജ് വിജയകരമെന്ന് സൗദി മന്ത്രി സഭായോഗം

ഹജ്ജിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രിസഭ അഭിനന്ദിച്ചു

Update: 2018-09-04 17:24 GMT

ഹജ്ജ് കര്‍മങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്ന് സൗദി മന്ത്രിസഭാ യോഗം. ഹജ്ജിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മന്ത്രി സഭ അഭിനന്ദിച്ചു. സാമ്പത്തിക സുസ്ഥിരത ലക്ഷ്യം വെച്ചുള്ള പദ്ധതികളും മന്ത്രി സഭ അവലോകനം ചെയ്തു.

അടുത്ത കാലത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ഹജ്ജ് കാലമാണ് പൂര്‍ത്തിയായത്. ആര്‍ക്കും പരാതിയും പരിഭവങ്ങളുമില്ല. അനിഷ്ട സംഭവങ്ങളോ അത്യാഹിതങ്ങളോ തിക്കും തിരക്കോ ഒന്നുമില്ല. മെച്ചപ്പെട്ട ക്രമീകരണത്തിന്റെ ഭാഗമായാണ് ഹജ്ജ് വിജയകരമായി പൂര്‍ത്തീകരിക്കാനായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ വിഭാഗത്തേയും മന്ത്രി സഭ അഭിനന്ദിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട് നിലവിലുള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. സിറിയക്ക് നല്‍കിയ ധനസഹായവും വിനിയോഗവും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അവലോകനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളുടെ അവലോകനവും യോഗത്തിലുണ്ടായി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യോഗത്തില്‍ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി.

Tags:    

Similar News