ജമാല്‍ ഖശോഗിയെ കൊലപാതകം നീതി രഹിതം -സൌദി കിരീടവകാശി

സൌദിയേയും തുര്‍ക്കിയേയും വേര്‍പിരിക്കാനുള്ള ശ്രമം നടക്കില്ലെന്നും കിരീടാവകാശി പറഞ്ഞു

Update: 2018-10-24 17:35 GMT

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കൊലപ്പെടുത്തിയത് നീതീകരിക്കാനാവില്ലെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തും. സൌദിയേയും തുര്‍ക്കിയേയും വേര്‍പിരിക്കാനുള്ള ശ്രമം നടക്കില്ലെന്നും കിരീടാവകാശി പറഞ്ഞു.

Full View

റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കിരീടാവകാശിയുടെ പ്രതികരണം. അന്വേഷണം തുര്‍ക്കിയുമായി സഹകരിച്ചാണ് നീങ്ങുന്നത്. ചിലര്‍ സാഹചര്യം മുതലെടുത്ത് നീങ്ങുകയാണ്. അതിന് അതനുവദിക്കില്ല. തുര്‍ക്കി പ്രസിഡണ്ടുമായി ഇന്ന് സംസാരിച്ചിരുന്നു സൌദി കിരീടാവകാശി പറഞ്ഞു. സ്വദേശികളാല്‍ നിറഞ്ഞ സദസ്സ് കയ്യടിയോടെയാണ് വാക്കുകള്‍ സ്വീകരിച്ചത്

Tags:    

Similar News