സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവി പിന്‍വലിക്കാനും പെട്രോള്‍ വില കൂട്ടാനും പദ്ധതിയില്ലെന്ന് ധനമന്ത്രി
Update: 2018-12-19 17:49 GMT
സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവി പിന്‍വലിക്കാനും പെട്രോള്‍ വില കൂട്ടാനും പദ്ധതിയില്ലെന്ന് ധനമന്ത്രി അറിയിച്ചു. രാജ്യത്ത് സ്വകാര്യവത്കരണം അഞ്ച് മേഖലയില്‍ കൂടി നടപ്പാക്കും. വിദേശ നിക്ഷപം രാജ്യത്ത് ഇരട്ടിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അംഗീകരിച്ച ബജറ്റിന് പിന്നാലെ നടന്ന ഫോറത്തിലാണ് ധനമന്ത്രാലയവും ആസൂത്രണ മന്ത്രാലയവും പുതിയ വിവരങ്ങള്‍ അറിയിച്ചത്. അടുത്ത വര്‍ഷം പെട്രോള്‍ വില വര്‍ധന ഉണ്ടാകില്ല. വിദേശികള്‍ക്ക് നിലവിലുള്ള ഒരു ലെവിയും പിന്‍വലിക്കാനും പദ്ധതിയില്ല.
രാജ്യത്ത് വിദേശ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. കൂടുതല്‍ നിക്ഷേപം ഈ വര്‍ഷമുണ്ടാകും. കൂടുതല്‍ സ്വകാര്യ വത്കരണവും ബജറ്റില്‍ പറയുന്നു. പുതിയ പരിഷ്കാരങ്ങള്‍ ഈ വര്‍ഷവും തുടരും.