തീര്‍ഥാടകരുടെ യാത്രാ സേവനം മെച്ചപ്പെടുത്താന്‍ പദ്ധതിയുമായി സൗദി

2030 ഓടെ 30 ദശലക്ഷം ഉംറ തീർഥാടകരെ സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം

Update: 2018-12-28 04:19 GMT

ഹജ്ജ് ഉംറ തീർഥാടകരുടെ യാത്രാ സേവനം മെച്ചപ്പെടുത്താന്‍ പദ്ധതി ആവിഷ്കരിക്കുന്നു. രണ്ടായിരത്തി മുപ്പതോടെ മൂന്ന് കോടി ഉംറ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ യാത്രാ സൌകര്യം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങാനാണ് പദ്ധതി. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്ദനും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ ഹഖീം അൽതമീമിയുമാണ് ചർച്ച നടത്തിയത്.

മക്കയിലെ ഹജ്ജ് മന്ത്രി ഓഫീസിൽ വെച്ച് വിഷ്വൻ 2030 ലക്ഷ്യമിട്ട് കൂടുതൽ ഉംറ തീർഥാടകരെ സ്വീകരിക്കാനാണ് പദ്ധതി. 2030 ഓടെ 30 ദശലക്ഷം ഉംറ തീർഥാടകരെ സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനുള്ള സംയുക്ത പദ്ധതി തയ്യാറാക്കാനും ധാരണയായി. കൂടുതൽ തീർഥാടകരെ സ്വീകരിക്കുന്നതിൽ വിമാന യാത്ര വ്യവസ്ഥാപിതമക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. ഹജ്ജ് ഉംറ സീസണുകളിൽ കൂടുതൽ വിമാന സർവീസുകളും സീറ്റുകളുടെ എണ്ണവും കൂട്ടും.

Full View

പദ്ധതിയുടെ ഭാഗമായി പുതിയ സ്വകാര്യ വിമാന കമ്പനികൾക്ക് അവസരമേകും. കൂടുതൽ തീർഥാടകരെയും യാത്രക്കാരെയും ഉൾക്കൊള്ളാൻ പാകത്തിൽ വിമാനത്താവളങ്ങൾ വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു.

Tags:    

Similar News