സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണത്തിൽ എട്ടു പേർക്ക് പരിക്ക്; വിമാനത്തിന് കേടുപാട്

24 മണിക്കൂറിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തിന് നേരെ ആക്രമണം

Update: 2021-08-31 09:00 GMT
Advertising

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ഡ്രോൺ സൗദി സഖ്യസേന തകർത്തിട്ടെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് എട്ടു പേർക്ക് പരിക്കേറ്റു. ഒരു വിമാനത്തിനും ചെറിയ കേടുപാടുകളുണ്ടായി. യമനിലെ വിമത വിഭാഗമായ ഹൂതികളാണ് ആക്രമണ ശ്രമം നടത്തിയത്. സംഭവത്തിൽ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ. നിരവധി തവണ അബഹ വിമാനത്താവളത്തിലേക്ക് മുമ്പും ആക്രമണ ശ്രമം നടന്നിട്ടുണ്ട്. ൨൪ മണിക്കൂറിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടക്കുന്നത്. ആക്രമണത്തെ തുടർന്ന് ഏതാനും മണിക്കൂറുകൾ സുരക്ഷയുടെ ഭാഗമായി സർവീസ് നിർത്തി വെച്ചിരുന്നെങ്കിലും വീണ്ടും പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തത് പ്രകാരം തന്നെ പുറപ്പെടും. ആക്രമണം യുദ്ധക്കുറ്റമാണെന്നും ഹൂതിഭീകരരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സൗദി അറേബ്യ പറഞ്ഞു.

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News