എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല

കാലടി സ്വദേശികളായ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്

Update: 2021-03-06 13:43 GMT

എറണാകുളം ജില്ലയിൽ രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കാലടി സ്വദേശികളായ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    

Similar News