പുതിയ വസ്ത്രങ്ങള്‍ ഇനി വിര്‍ച്വലായി ധരിച്ചുനോക്കിയിട്ട് വാങ്ങാം; കിടിലൻ ഫീച്ചറുമായി ചാറ്റ് ജിപിടി

ഒന്ന് ധരിച്ചുനോക്കാന്‍ പറ്റിയിരുന്നെങ്കില്‍? ഇതെനിക്ക് പാകമായിരിക്കുമോ?... ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഒട്ടുമിക്കയാളുകളും നേരിടാറുള്ള തലവേദനയാണിത്

Update: 2026-10-06 02:42 GMT

ഒന്ന് ധരിച്ചുനോക്കാന്‍ പറ്റിയിരുന്നെങ്കില്‍? ഇതെനിക്ക് പാകമായിരിക്കുമോ?... ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഒട്ടുമിക്കയാളുകളും നേരിടാറുള്ള തലവേദനയാണിത്. ഫോണ്‍ ഡിസ്‌പ്ലേയിലെ തിളക്കമുള്ളതും ആകര്‍ഷകമായ നിറങ്ങളിലുള്ളതുമായ പുത്തനുടുപ്പുകള്‍ കയ്യിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി പലതും സംഭവിക്കാറുമുണ്ട്.

എന്നാലിതാ, അധികപേരും അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു വെല്ലുവിളിക്ക് ചെറിയൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാറ്റ് ജിപിടി. പുത്തന്‍ വസ്ത്രങ്ങള്‍ ഉപയോക്താവിന് വിര്‍ച്വലായി ധരിച്ചുനോക്കാനുള്ള സംവിധാനമാണ് എഐ ചാറ്റ്‌ബോട്ട് പുതുതായി പരിചയപ്പെടുത്തുന്നത്. അഥവാ, ഒന്ന് ധരിച്ചുനോക്കുകയും നമുക്ക് ചേരുന്നുണ്ടോ ഇല്ലയോയെന്നത് പരിശോധിച്ച ശേഷവും മാത്രം വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് ചുരുക്കം. വിര്‍ച്വലായി ധരിക്കുന്നത് മാത്രമല്ല, മറ്റനേകം പുത്തന്‍ ഫീച്ചറുകളുമായാണ് ചാറ്റ് ജിപിടിയുടെ ഷോപ്പിങ് രംഗത്തേക്കുള്ള കടന്നുവരവ്.

Advertising
Advertising

വിര്‍ച്വലി എങ്ങനെ ധരിച്ചുനോക്കാം?

ഇതിനായി ഫുള്‍ ബോഡി ഫോട്ടോയോ സെല്‍ഫിയോ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ അറ്റാച്ച് ചെയ്തുകൊണ്ട്, ഇത് നിങ്ങള്‍ക്കെത്രമാത്രം ചേരുമെന്നും കാണാന്‍ എങ്ങനെയുണ്ടാകുമെന്നും ചോദിക്കാം. ഇത് കൂടാതെ, ഷോപ്പിങ് റിസൾട്ടുകളോടൊപ്പമുള്ള ട്രൈ-ഓൺ ക്ലിക്ക് ചെയ്താലും വിർച്വലി ചേരുന്നുണ്ടോയെന്ന് പരിശോധിച്ചറിയാനാകും.

ചാറ്റ് ജിപിടി ഇമേജസ് 2.5 മോഡലാണ് ഫീച്ചറിന് പിന്നിലെന്നാണ് കമ്പനിയുടെ വിശദീകരണം. സുവ്യക്തവും സ്വാഭാവിക വെളിച്ചവുമുള്ള ചിത്രങ്ങളിലൂടെയുള്ള മറുപടി, പ്രോംപ്റ്റുകൾക്കനുസരിച്ചുള്ള കൃത്യമായ മറുപടി എന്നിവയാണിതിന്‍റെ പ്രത്യേകത. പുതിയ ഫീച്ചർ അതിവേഗത്തിലാണ് ഉപയോക്താക്കൾ സ്വീകരിച്ചിരിക്കുന്നത്.  ഫേവറൈറ്റ്‌സ് എന്ന പേരില്‍ രൂപകല്‍പ്പന ചെയ്ത മറ്റൊരു ഫീച്ചറും ശ്രദ്ധ നേടുന്നുണ്ട്. സ്‌ക്രോളിങ്ങിനിടെ സേവ് ചെയ്തുവെച്ച ഉത്പന്നങ്ങള്‍ ആപ്പുകളിലെ ലൈബ്രറിയില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഇഷ്ടാനുസരണം ആളുകള്‍ക്ക് ഈ ലൈബ്രറിയിലേക്ക് തിരിച്ചുവരാനും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുമാകും.

പുതിയ ഫീച്ചറിലൂടെ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും മോഡലുകളും ധരിക്കാറുള്ള വസ്ത്രങ്ങളേതെല്ലാമാണെന്ന് അറിയാനും അതേക്കുറിച്ച് പര്‍ച്ചേഴ്‌സിങ്ങിനും ആളുകളെ സഹായിക്കും. നേരത്തെ, 2025-ല്‍ ഗൂഗിള്‍ സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് ചാറ്റ്ജിപിടിയുടേയും രംഗപ്രവേശനം. ഇ-കൊമേഴ്ഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ കടുത്ത മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ചാറ്റ്ജിപിടിയുടെ മുഖം മിനുക്കലെന്നതും ശ്രദ്ധേയം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News