ഓൺലൈനിൽ ആർട്ടിഫിഷ്യൽ ആഭരണങ്ങൾ വാങ്ങാറുണ്ടോ? അമളി പറ്റാതിരിക്കാൻ ഈ ഏഴ് കാര്യങ്ങൾ ഉറപ്പായും നോക്കണം!

കാഴ്ചയിലെ ഭംഗിക്കപ്പുറം നാം മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യം നൽകുന്നവ തിരഞ്ഞെടുക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്

Update: 2026-07-29 14:05 GMT

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ആകർഷകമായ ആഭരണശേഖരങ്ങൾ കണ്ടാൽ ആർക്കും പെട്ടെന്ന് വാങ്ങാൻ തോന്നും. എന്നാൽ, കാഴ്ചയിലെ ഭംഗിക്കപ്പുറം നാം മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യം നൽകുന്നവ തിരഞ്ഞെടുക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ഓൺലൈനായി ആഭരണങ്ങൾ ഓർഡർ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുകയാണ് 'പരീശ്രീ ജ്വല്ലറി' സഹസ്ഥാപക പരിധി പടോഡിയ. പണം നഷ്ടപ്പെടാതിരിക്കാനും, ദീർഘകാലം ഈടുനിൽക്കുന്നതും ധരിക്കാൻ സുഖപ്രദവുമായ സ്റ്റൈലിഷ് ആഭരണങ്ങൾ സ്വന്തമാക്കാനും ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ സഹായിക്കും.

Advertising
Advertising

ഓൺലൈനായി ആഭരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഗോൾഡ് പ്ലേറ്റഡ് ആണോ എന്ന് ഉറപ്പുവരുത്തുക (Gold finish)

നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ആഭരണം യഥാർഥത്തിൽ 'ഗോൾഡ് പ്ലേറ്റഡ്' ആണോ അതോ വെറും 'ഗോൾഡ് ഫിനിഷ്' (gold-finished/gold-toned) മാത്രമുള്ളതാണോ എന്ന് ആദ്യം പരിശോധിക്കണം എന്ന് പരിധി പറയുന്നു. ഇവ രണ്ടും തികച്ചും വ്യത്യസ്തമാണ്. ഇ-കോട്ടിങ് ഉൾപ്പെടെയുള്ള ശരിയായ പ്ലേറ്റിങ് ഉള്ള ആഭരണങ്ങൾ യഥാർഥ സ്വർണത്തിന്റെ ലുക്ക് നൽകുക മാത്രമല്ല, കൂടുതൽ കാലം ഈടുനിൽക്കുകയും ചെയ്യും. വിയർപ്പോ കുറച്ച് വെള്ളമോ തട്ടിയാലും അവയുടെ നിറം പെട്ടെന്ന് മങ്ങുകയില്ല. അതിനാൽ ഫോട്ടോ കണ്ട് മാത്രം തീരുമാനമെടുക്കാതെ, ഉത്പന്നത്തിന്റെ വിവരണം കൃത്യമായി വായിച്ചുനോക്കുക.

നിക്കൽ ഫ്രീ മെറ്റീരിയൽ (Nickel-free material)

ആർട്ടിഫിഷ്യൽ ആഭരണങ്ങൾ ധരിക്കുമ്പോൾ ചർമത്തിലുണ്ടാകുന്ന അലർജിക്ക് പ്രധാന കാരണം അതിലടങ്ങിയിരിക്കുന്ന നിക്കൽ ആണെന്ന കാര്യം പലർക്കും അറിയില്ല. അതിനാൽ ആഭരണങ്ങൾ നിക്കൽ ഫ്രീ ആണോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. തങ്ങളുടെ ഉത്പന്നങ്ങൾ നിക്കൽ ഫ്രീ ആണെന്നോ അല്ലെങ്കിൽ ബ്രാസ് പോലെയുള്ളവ കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നോ ഒരു ബ്രാൻഡ് വ്യക്തമാക്കുന്നുണ്ടെങ്കിൽ, അവർ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സൗകര്യത്തിനും മുൻഗണന നൽകുന്നുണ്ടെന്ന് മനസിലാക്കാം.

വിശദാംശങ്ങൾ ശ്രദ്ധിക്കുക

"ആഭരണത്തിന്റെ നിർമാണ വസ്തുക്കളെക്കുറിച്ചും പ്ലേറ്റിങ് പ്രക്രിയയെക്കുറിച്ചും ബ്രാൻഡ് എത്രത്തോളം വിവരങ്ങൾ നൽകുന്നുണ്ട് എന്നത് ശ്രദ്ധിക്കുക," പരിധി പറയുന്നു. അവർ ഇക്കാര്യങ്ങൾ മറച്ചുവെക്കാതെ വ്യക്തമായി നൽകുന്നുണ്ടെങ്കിൽ അതൊരു നല്ല സൂചനയാണ്. എന്നാൽ നൽകിയിട്ടുള്ള വിവരങ്ങൾ അവ്യക്തമാണെങ്കിൽ അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഫോട്ടോകളെ മാത്രം ആശ്രയിക്കരുത്

ബ്രാൻഡുകൾ നൽകുന്ന സ്റ്റുഡിയോ ഷോട്ടുകളെ മാത്രം വിശ്വസിക്കരുത്. പകരം കസ്റ്റമേഴ്സ് പോസ്റ്റ് ചെയ്തിട്ടുള്ള യഥാർഥ ചിത്രങ്ങൾ പരിശോധിക്കുക. പ്രൊഫഷണൽ ഫോട്ടോഷൂട്ടുകളിലെ ലൈറ്റിങ് ഏത് സാധാരണ ഉത്പന്നത്തെയും വിലകൂടിയതായി തോന്നിപ്പിക്കും. എന്നാൽ കസ്റ്റമർ ഫോട്ടോകൾ ആഭരണത്തിന്റെ നിറത്തെയും ഫിനിഷിങിനെയും കുറിച്ച് കൂടുതൽ കൃത്യമായ ധാരണ നൽകും.

കസ്റ്റമൈസേഷൻ സാധ്യതകൾ

നിങ്ങൾക്ക് ഒരു പ്രത്യേക വസ്ത്രത്തിനോ ആഘോഷത്തിനോ അനുയോജ്യമായ ആഭരണമാണ് വേണ്ടതെങ്കിൽ, ബ്രാൻഡിന് നേരിട്ട് മെസ്സേജ് അയക്കാവുന്നതാണ്. മികച്ച ജ്വല്ലറി ബ്രാൻഡുകളെല്ലാം തന്നെ നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാൻ സഹായിക്കുകയോ നിങ്ങളുടെ വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിൽ ആഭരണങ്ങളിൽ മാറ്റങ്ങൾ വരുത്തി നൽകുകയോ ചെയ്യാൻ തയ്യാറായിരിക്കും. പലരും ഈ സൗകര്യം ഉപയോഗപ്പെടുത്താറില്ല എന്നതാണ് സത്യം.

പല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നവ

ഒരു പ്രത്യേക ആഘോഷത്തിന് മാത്രം ധരിക്കാൻ കഴിയുന്നവയെക്കാൾ, പല സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. ഒരു വിവാഹച്ചടങ്ങിനും അതുപോലെ തന്നെ സാധാരണ യാത്രകളിലും ഒരേപോലെ ധരിക്കാൻ കഴിയുന്ന ആഭരണങ്ങൾ വാങ്ങിയാൽ നിങ്ങൾ മുടക്കുന്ന പണത്തിന് പൂർണ മൂല്യം ലഭിക്കും.

പണത്തിന് മൂല്യം

നിങ്ങൾ എന്തിനാണ് പണം നൽകുന്നതെന്ന് മനസിലാക്കുക. യന്ത്രസഹായത്തോടെ വൻതോതിൽ നിർമിക്കുന്നവയെക്കാൾ, കൈകൾ കൊണ്ട് നിർമിക്കുന്നവയ്ക്കും ഡിസൈനിൽ പ്രത്യേക ശ്രദ്ധ നൽകുന്ന ചെറുകിട ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കും സ്വാഭാവികമായും അല്പം വില കൂടുതലായിരിക്കും. എന്നാൽ ആ അധിക തുക നൽകുന്നത് അവരുടെ യഥാർഥ കരവിരുതിനാണ് എന്ന് ഓർക്കുക.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Similar News