അലമാരയിലെ പ്രാണികളെ തുരത്താൻ ഇനി നാഫ്തലിൻ ബോളുകൾ വേണ്ട ; ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കൂ

നാഫ്തലിൻ ബോളുകൾ പുറത്തുവിടുന്ന രാസവാതകങ്ങൾ കണ്ണുകൾക്കും ചർമത്തിനും ശ്വാസകോശത്തിനും അസ്വസ്ഥതയുണ്ടാക്കാം

Update: 2026-09-01 10:25 GMT

പാറ്റകളെയും ചെറുപ്രാണികളെയും തുരത്തി വസ്ത്രങ്ങൾ സംരക്ഷിക്കാൻ ദീർഘകാലമായി ആളുകൾ ഉപയോഗിച്ചുപോരുന്ന ഒന്നാണ് നാഫ്തലിൻ ബോളുകൾ. എന്നാൽ ഇവയുടെ രൂക്ഷമായ രാസഗന്ധവും ആരോഗ്യപ്രശ്നങ്ങളും കാരണം ഇവ അത്ര സുരക്ഷിതമല്ല. നാഫ്തലിൻ ബോളുകൾ പുറത്തുവിടുന്ന രാസവാതകങ്ങൾ കണ്ണുകൾക്കും ചർമത്തിനും ശ്വാസകോശത്തിനും അസ്വസ്ഥതയുണ്ടാക്കാം. പ്രത്യേകിച്ച് കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ ഇവ ഏറെ അപകടകരമാണ്.

എന്നാൽ, ഇത്തരം കഠിനമായ പാർശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ പ്രാണികളെ അകറ്റാൻ സഹായിക്കുന്ന സുഗന്ധപൂരിതമായ സ്വാഭാവിക ബദലുകൾ ലഭ്യമാണ്. എസൻഷ്യൽ ഓയിലുകൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇതിന് ഉപയോഗിക്കാം. ഇവ പ്രാണികളെ തുരത്തുക മാത്രമല്ല, വസ്ത്രങ്ങൾക്ക് നല്ല സുഗന്ധം നൽകുകയും ഈർപ്പം മൂലമുള്ള ദുർഗന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് തികച്ചും സുരക്ഷിതവുമാണ്.

Advertising
Advertising

നാഫ്തലിൻ ബോളുകൾക്ക് പകരം വസ്ത്രങ്ങൾ പ്രാണികളിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച സ്വാഭാവിക മാർഗങ്ങളിലൊന്നാണ് ലാവെൻഡർ ഓയിൽ. ഇതിന്റെ സുഗന്ധം വസ്ത്രങ്ങൾക്ക് പുതുമ നൽകുന്നതോടൊപ്പം പ്രാണികളെയും പ്രാണികളുടെ മുട്ടകളെയും തുരത്താൻ സഹായിക്കുകയും ചെയ്യുന്നു.ചെറിയ പഞ്ഞി കഷണങ്ങളിലോ തുണിയിലോ ഏതാനും തുള്ളി ലാവെൻഡർ ഓയിൽ ഒഴിച്ച് അലമാരയുടെ മൂലകളിൽ വയ്ക്കുക.

ഗ്രാമ്പൂ, കറുവപ്പട്ട, ഉണങ്ങിയ റോസ്മേരി തുടങ്ങിയ ചില സുഗന്ധവ്യഞ്ജനങ്ങൾ നിശാശലഭങ്ങളെയും മറ്റ് തുണി കീടങ്ങളെയും അകറ്റും. അവയുടെ ഗന്ധം മനുഷ്യര്‍ക്ക് സുഖകരമാണെങ്കിലും പ്രാണികൾക്ക് അസഹനീയമാണ്. ചെറിയ കോട്ടൺ തുണിയിലോ സാക്ഷെകളിലോ സുഗന്ധവ്യഞ്ജനങ്ങൾ നിറച്ച് നിങ്ങളുടെ വാർഡ്രോബിനുള്ളിൽ തൂക്കിയിടുകയോ ഡ്രോയറുകളിലും സ്റ്റോറേജ് ബിന്നുകളിലും വയ്ക്കുകയോ ചെയ്യാവുന്നതാണ്.

നാഫ്തലീൻ ബോളുകൾക്ക് പകരമായി പുതിന, തൈം, സ്പിയർമിന്റ് തുടങ്ങിയ ഔഷധസസ്യങ്ങളും ഉപയോഗിക്കാം. അവ പുഴുക്കൾക്കും പ്രാണികൾക്കും എതിരെ ഫലപ്രദമായി പ്രവർത്തിക്കുകയും ഇവയുടെ സുഗന്ധം വസ്ത്രങ്ങൾ പുതുമയോടെ നിലനിർത്തുകയും ചെയ്യുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News