ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് തന്നെ; തുഷാര്‍ മത്സരിക്കില്ല

ആലപ്പുഴയില്‍ സി.പി.ഐയില്‍ നിന്നും രാജിവച്ച തമ്പി മേട്ടുത്തുറ കുട്ടനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും

Update: 2021-03-16 07:36 GMT

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാവും. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആലപ്പുഴയില്‍ സി.പി.ഐയില്‍ നിന്നും രാജിവച്ച തമ്പി മേട്ടുത്തുറ കുട്ടനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും.

സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കൊടുക്കാതെ ശോഭ സുരേന്ദ്രനെ തഴഞ്ഞിരുന്നു. കഴക്കൂട്ടത്തേക്ക് ആദ്യം ദേശീയ നേതൃത്വം ശോഭാ സുരേന്ദ്രന്‍റെ പേര് മുന്നോട്ട് വെച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും എത്തുന്ന പ്രമുഖന് സീറ്റ് നല്‍കണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ നിലപാട്. എന്നാല്‍ പ്രമുഖരാരും കോണ്‍ഗ്രസില്‍ നിന്ന് വന്നില്ല. ഇതോടെ ദേശീയ നേതൃത്വം തന്നെ ഇടപെട്ട് ശോഭയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയാക്കി താമസിയാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

Advertising
Advertising

സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ലാതെ ബി.ഡി.ജെ.എസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ‌. നേതാക്കള്‍ വേട്ടയാടുന്നതായി ആരോപിച്ച് സി.പി.ഐ വിട്ട തമ്പി മേട്ടുതുറ കുട്ടനാട്ടില്‍ ബി.ഡി.ജെ.എസിന് വേണ്ടി പോരിന് ഇറങ്ങും. ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്ന് ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥി ഭരത് കൈപ്പാറേടന്‍റെ സ്ഥാനാര്‍ഥിത്വം ബി.ഡി.ജെ.എസ് റദ്ദാക്കി. എന്‍ ശ്രീനിവാസന്‍ നായരാണ് പുതിയ സ്ഥാനാര്‍ഥി. നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കില്‍ മുന്‍പ് പോസ്റ്റിട്ടതാണ് ഭരതിന് വിനയായത്.

Full View
Tags:    

Similar News