'24 വയസുകാരിയായ യുവതി, വാക്‌സിനെടുത്ത യുവാക്കളില്‍ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു'- സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹപരസ്യം

വരന്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം എന്നാണ് പരസ്യത്തില്‍ പറയുന്നത്.

Update: 2022-08-29 09:11 GMT

കോവിഡ് വാക്‌സിനെടുത്ത യുവാക്കളില്‍ നിന്ന് ആലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിവാഹ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 24 വയസുകാരിയായ റോമന്‍ കാത്തലിക് യുവതിയുടെ വിവാഹ പരസ്യമാണ് വൈറലായിരിക്കുന്നത്.

മാത്തമാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദക്കാരിയായ യുവതിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തിട്ടുണ്ടെന്ന് പരസ്യത്തില്‍ പറയുന്നു. ബിരുദാനന്തര ബിരുദധാരിയായിരിക്കണം ക്ഷമാശീലവും നര്‍മ്മബോധവും വായനാശീലവുമുള്ള യുവാക്കളില്‍ നിന്നാണ് ആലോചനകള്‍ ക്ഷണിച്ചിരിക്കുന്നത്. വരന്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഇരുഡോസുകളും എടുത്തിരിക്കണം എന്നും പരസ്യത്തില്‍ പറയുന്നു.

Advertising
Advertising

ശശി തരൂര്‍ അടക്കം നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ പരസ്യം ഏറ്റെടുത്തിരിക്കുന്നത്.



Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News