മാര്‍ച്ച് ആകുമ്പോഴേക്കും പ്ലസ്ടു സിലബസ് പൂര്‍ണമായും പഠിപ്പിച്ചു കഴിയുമോ?

പ്ലസ്ടു പരീക്ഷയില്‍ ഹൈ സ്കോര്‍ നേടണമെന്നാണോ ആഗ്രഹം?

Update: 2021-12-07 07:50 GMT
By : Web Desk
Advertising

കോവിഡ് കാലത്ത് ശരിക്കും ബുദ്ധിമുട്ടിയത് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. പ്ലസ് വണ്‍ പഠനം പൂര്‍ണമായും ഓണ്‍ലൈനില്‍, പ്ലസ്ടു ആയപ്പോഴോ ജൂണില്‍ തുറക്കേണ്ട സ്കൂളുകള്‍ തുറന്നത് നവംബറില്‍.. അതും ഷിഫ്റ്റ് സമ്പ്രദായത്തില്‍.. ഈ കുറഞ്ഞ ദിവസം കൊണ്ട് മാര്‍ച്ചിലെ പരീക്ഷ ആകുമ്പോഴേക്കും എങ്ങനെയാണ് സിലബസ് പൂര്‍ത്തീകരിക്കുക എന്ന ആശങ്കയിലാണ് അധ്യാപകര്‍.. കുട്ടികളെ ട്യൂഷന് വിട്ട് പഠിപ്പിക്കാമെന്ന് വെച്ചാല്‍ സാധാരണക്കാരായ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ട്യൂഷന്‍ഫീസ് താങ്ങാനും കഴിയുന്നില്ല. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഹൈ സ്കോര്‍.

ഹയര്‍സെക്കണ്ടറി കേരള സിലബസിലുള്ള വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിക്കാന്‍ സഹായിക്കുന്ന ആപ്പാണ് ഹൈ സ്കോര്‍. സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ പാഠങ്ങള്‍ പഠിക്കുവാനും ഓണ്‍ലൈന്‍ പരീക്ഷകളിലൂടെ പഠനനിലവാരം സ്വയം വിലയിരുത്തുവാനും അതിനെ തുടര്‍ന്ന് അത് മെച്ചപ്പെടുത്തുവാനും ഹൈസ്കോര്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.

360 ഡിഗ്രി സ്റ്റഡ് മെറ്റീരിയലുകളും പാര്‍ട്ട് വണ്‍ ഇംഗ്ലീഷ് ക്ലാസുകളും കരിയര്‍ മോട്ടിവേഷന്‍ ക്ലാസുകളും ആപ്പിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഓരോ വിദ്യാര്‍ത്ഥിക്കും അധ്യാപകരുടെ ശ്രദ്ധ ലഭിക്കുന്ന രീതിയിലാണ് ആപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളതും. ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി ചില ക്ലാസുകള്‍ ലഭിക്കും.

ഈ ആപ്പിലൂടെ പഠനം വളരെ സിമ്പിളാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആപ്പ് മുന്നോട്ടുവെക്കുന്ന ടൈംടേബിള്‍ അനുസരിച്ച് പഠനത്തിനായി സമയം മാറ്റിവെക്കണം എന്നേയുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്ന അധ്യാപകരുമായി നേരിട്ട് സംസാരിച്ച് സംശയം ദൂരീകരിക്കാനുള്ള സൌകര്യവുമുള്ളതിനാലാണ് ഈ ആപ്പ് തങ്ങള്‍ക്കേറെ പ്രിയപ്പെട്ടതെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ക്കുന്നു.


Full View

For More Details:

HI-Skore

2nd Floor, Al Masakn Arcade

Opp: Juma Masjid

Nadapuram - 673504

Website: www.hi-skor.com

Email: hiskoredu@gmail.com

Phone:9169168872, 9169168874, 9169168876, 9169168878

Tags:    

By - Web Desk

contributor

Similar News