കെഎംടി ടൈൽസ്, ഗ്രാനൈറ്റ് & സാനിറ്ററീസിന്‍റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ

എല്ലാ ശ്രേണിയിലുമുള്ള ടൈൽസ്, ഗ്രാനൈറ്റ്, സാനിറ്ററീസ്, ഫിറ്റിംഗ്സ് എന്നിവയുടെ വിപുലമായ ശേഖരമാണ് കെഎംടിയില്‍ ഒരുക്കിയിരിക്കുന്നത്

Update: 2022-03-23 14:39 GMT
By : Web Desk

ടൈൽസ്, ഗ്രാനൈറ്റ് ആന്‍റ് സാനിറ്ററീസ് വിപണനരംഗത്ത് 44 വർഷത്തെ പ്രൗഢപാരമ്പര്യമുള്ള കെഎംടിയുടെ പെരിന്തൽമണ്ണയിലെ നവീകരിച്ച ഷോറൂമിന്‍റെ ഉദ്ഘാടനം മാർച്ച് 24, വ്യാഴാഴ്ച രാവിലെ 10.30ന്. എംഎൽഎ നജീബ് കാന്തപുരമാണ് ഉദ്ഘാടകന്‍. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.


നവീകരിച്ച ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ എല്ലാ ശ്രേണിയിലുമുള്ള ടൈൽസ്, ഗ്രാനൈറ്റ്, സാനിറ്ററീസ്, ഫിറ്റിംഗ്സ് എന്നിവയുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂമായി മാറ്റിയിരിക്കുകയാണ് കെഎംടി. ടൈല്‍സുകള്‍ക്കായി ഏറ്റവും വലിയ ലൈവ് മോക്കപ്പ് ഡിസ്പ്ലേ, ഗ്രാനൈറ്റുകളുടെ അതിവിപുലമായ ശേഖരം, ലോകോത്തര ബ്രാന്‍ഡുകളുടെയും ഇന്ത്യന്‍ ബ്രാന്‍ഡുകളുടെയും സാനിറ്ററി വെയേഴ്സും ഫിറ്റിംഗ്സുകളും തുടങ്ങി ആകർഷകമായ നിരവധി മാറ്റങ്ങളാണ് നവീകരണത്തെ തുടര്‍ന്ന് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

കൂടാതെ ഇവയെല്ലാം വീട്ടിൽ ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് കണ്ട് മനസ്സിലാക്കാനായി 100 ലധികം ലൈവ് മോക്കപ്പ് ഡിസ്പ്ലേകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഭംഗി നോക്കി തെരഞ്ഞെടുക്കാനും, ഗുണമേന്മ പരിശോധിച്ച് നേരിട്ട് മനസ്സിലാക്കാനും സാധിക്കുന്നു. പ്രശസ്ത ബ്രാന്‍ഡുകളുടെ ഏറ്റവും വലിയ കളക്ഷനോടൊപ്പം കസ്റ്റമേഴ്സിന്‍റെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ ഇന്‍റീരിയറിലും സജ്ജീകരണങ്ങളിലും പുതിയ മാറ്റങ്ങളും കെഎംടിയിൽ ഒരുക്കിയിട്ടുണ്ട്.



Tags:    

By - Web Desk

contributor

Similar News