70% വരെ വിലക്കുറവ്, പുതിയ മോഡലുകളുടെ വിപുലമായ കളക്ഷന്‍; ഇടപ്പള്ളിയില്‍ ഓക്സിജന്‍ ഷോറും ഉദ്ഘാടനം നാളെ

ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഓക്‌സിജന്‍റെ ഇടപ്പള്ളിയിലെ പുതിയ സ്റ്റോര്‍ വ്യവസായമന്ത്രി പി. രാജീവ് നാളെ ഉദ്ഘാടനം ചെയ്യും

Update: 2021-08-14 10:17 GMT
By : Web Desk
Advertising

കേരളത്തിന്‍റെ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടായ ഓക്‌സിജന്‍റെ ഏറ്റവും പുതിയ സ്റ്റോര്‍ ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ മെട്രോ പില്ലര്‍ 373ന് സമീപം നാളെ പ്രവര്‍ത്തനമാരംഭിക്കുന്നു. വ്യവസായമന്ത്രി പി. രാജീവാണ് ഉദ്ഘാടകന്‍. എം.പി ഹൈബി ഈഡന്‍, കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍ തുടങ്ങിയവരും ചടങ്ങിനെത്തും.  എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

പുതിയ മോഡലുകളുടെ വിപുലമായ കളക്ഷന്‍

രണ്ട് നിലകളിലായാണ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസികള്‍ തുടങ്ങി ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും ഏറ്റവും പുതിയ മോഡലുകളുടെ വിപുലമായ കളക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

70% വരെ വിലക്കുറവ്

അത്യാകര്‍ഷകമായ ഓഫറുകളും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓക്‌സിജന്‍ ഇടപ്പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്‌ലെറ്റുകള്‍ക്കും 25%വരെ ഡിസ്‌കൗണ്ട്, ലാപ്‌ടോപ്പുകള്‍ക്ക് 30% രെ കിഴിവ്, 70%വരെ വിലക്കുറവില്‍ ആക്‌സസറികള്‍, 50%വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 40%വിലക്കുറവില്‍ എസികള്‍, 35%വിലക്കുറവില്‍ വാഷിങ്ങ് മെഷീന്‍, 30% വിലക്കുറവില്‍ റെഫ്രിജറേറ്റര്‍, 50% കിഴിവില്‍ സ്‌മോള്‍ അപ്ലയന്‍സസ് തുടങ്ങിവയാണ് പ്രധാന ഉദ്ഘാടന ഓഫറുകള്‍.


രണ്ടു കോടിയുടെ സമ്മാനങ്ങള്‍

ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്‌സിജനില്‍ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളും പര്‍ച്ചേസ് ചെയ്യുവര്‍ക്ക് ബ്രാന്‍ഡുകള്‍ നല്‍കുന്ന 2 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. കൂടാതെ, ഓരോ പര്‍ച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും കസ്റ്റമേഴ്‌സിലേക്കെത്തുന്നതാണ്.

പലിശരഹിത വായ്പാ സൗകര്യം

ഷോപ്പിംഗ് എളുപ്പവും ലാഭകരവുമാക്കാന്‍ പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശരഹിത വായ്പാസൗകര്യങ്ങളും തയ്യാറാണ്. ഇതിനോടൊപ്പം തന്നെ എക്‌സ്‌പേര്‍ട്ട് എക്‌സ്‌ചേഞ്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യമാണ് മറ്റൊരു മുഖ്യ ആകര്‍ഷണം.

ഹോം അപ്ലയന്‍സുകളായാലും ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളായാലും എന്തും ഏറ്റവും ഗുണമേയുളള ഉത്പ്പങ്ങളാണ് ഓക്‌സിജന്‍ ഉപഭോക്താക്കളിലേക്കെത്തിച്ചിട്ടുളളത്. ആ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുക എതാണ് ഈയൊരു പുതിയ സ്റ്റോറിലൂടേയും ഓക്‌സിജന്‍ ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: 9020100100

Tags:    

By - Web Desk

contributor

Similar News