'ഇതെന്തൊരു സൂമിങ്, കണ്ണുകൾക്ക് കാണാൻ കഴിയാത്തത് കണ്ടെത്തൂ'; ക്യാമറയിൽ ഞെട്ടിക്കാനൊരുങ്ങി സാംസങ്‌

സാംസങ്ങിന്റെ 'ലോങ്ങ് റേഞ്ച് സൂം' വേറെ ലെവലായിരിക്കുമെന്നാണ് സൂചനകള്‍

Update: 2026-02-05 07:12 GMT

വാഷിങ്ടൺ: പെര്‍ഫോമന്‍സ് കൊണ്ടും ക്യാമറ ക്വാളിറ്റികൊണ്ടുമൊക്കെ സ്മാർട്ട്‌ഫോൺ ലോകത്തെ സാംസങ് ഞെട്ടിപ്പിക്കാറുണ്ട്. അവരുടെ ഏറ്റവും പുതിയ പ്രീമിയം മോഡലായ ഗ്യാലക്‌സി എസ് 26(Samsung Galaxy S26) സീരിസിലെ ക്യാമറ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാംസങ് തന്നെയാണ് ടീസറിലൂടെ ക്യാമറ ക്വാളിറ്റിയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നത്.

ദൃശ്യങ്ങളും ചെറിയ അക്ഷരത്തിൽ നൽകിയിരിക്കുന്ന കുറിപ്പുകളുമൊക്കെ ക്യാമറയുടെ മികവായിരിക്കും ഇതിലെ പ്രധാന ആകർഷണമെന്നാണ് ടീസറിലൂടെ സാംസങ് സൂചിപ്പിക്കുന്നത്. ആദ്യത്തെ ടീസറില്‍ മെച്ചപ്പെടുത്തിയ സൂമിംഗ് കപാസിറ്റിയെക്കുറിച്ചാണ് പറയുന്നത്. 5x അല്ലെങ്കിൽ 10x മാഗ്നിഫിക്കേഷനും അപ്പുറം വളരെ ദൂരെയുള്ള ഒരു വളർത്തുനായയെ സൂം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സാംസങ്ങിന്റെ ലോങ്ങ് റേഞ്ച് സൂം (long-range zoom) പ്രകടനത്തിലുണ്ടായ വലിയ പുരോഗതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

Advertising
Advertising

'നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്തവയെ കണ്ടെത്തൂ, പുതിയ ഗ്യാലക്സിയിലൂടെ ലോകം ഇനി കൂടുതൽ ആവേശകരമാകാൻ പോകുന്നു' എന്നാണ് ടീസറിന് അടിക്കുറിപ്പായി രേഖപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ വെളിച്ചത്തിലുള്ള (low-light) ഫോട്ടോഗ്രാഫിക്കാണ് രണ്ടാമത്തെ ടീസർ പ്രാധാന്യം നൽകുന്നത്. മങ്ങിയ സാഹചര്യങ്ങളിൽ പോലും നോയിസ് (noise) കുറഞ്ഞതും കൂടുതൽ വ്യക്തതയുള്ളതുമായ വീഡിയോകൾ ചിത്രീകരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ടീസർ പറയുന്നത്. സാംസങ്ങിന്റെ 'നൈറ്റോഗ്രാഫി' (Nightography) മോഡ് ഇതിൽ പ്രധാന പങ്കുവഹിക്കും. ഇത് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കും എന്ന് വരും നാളുകളിലെ വ്യക്തമാകൂ. സെൻസറുകളിലെ മാറ്റം, മികച്ച പ്രോസസിങ് അല്ലെങ്കിൽ എഐയുടെ സഹായത്തോടെയുള്ള ബ്രൈറ്റ്‌നസ്, നോയ്‌സ് കൺട്രോൾ എന്നിവയിലൂടെ സാംസങ്ങിന്റെ നൈറ്റ് വീഡിയോ പ്രകടനത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് മൂന്നാമതത്തെ ടീസര്‍ സൂചിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഗാലക്സി എസ്26 സീരീസ് ഫെബ്രുവരി 25ന് പുറത്തിറങ്ങും. വിൽപന മാർച്ച് 11 മുതൽ ആരംഭിക്കും.  ഗ്യാലക്സി S26 സീരീസിൽ ഗ്യാലക്‌സി S26, ഗ്യാലക്‌സി S26+, ഗ്യാലക്‌സി S26 അൾട്രാ എന്നീ മൂന്ന് മോഡലുകളാകും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News