സാംസങ്ങിന് ഇതെന്ത് പറ്റി ? ; ഇറക്കി മൂന്നാം മാസം ഈ ഫോൺ വിൽപ്പന അവസാനിപ്പിക്കുന്നു

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫോൺ ഇപ്പോൾ 'സോൾഡ് ഔട്ട്' ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി പുതിയ സ്റ്റോക്കുകൾ എത്തില്ല

Update: 2026-03-17 17:26 GMT

മുംബൈ: ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ ഭീമൻ‌ സാംസങ്ങിന്റെ ഈ തീരുമാനം ടെക് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ഏറെ ആഘോഷിച്ച് പുറത്തിറക്കിയ ഫോൺ ലോഞ്ച് ചെയ്തിന്റെ മൂന്നാം മാസത്തിലാണ് കമ്പനി വിൽപ്പന അവസാനിപ്പിക്കുന്നത്. സാംസങ്ങിന്റെ ഏറ്റവും വിലപിടിപ്പുള്ള ഫോണായ 'ഗാലക്സി ഇസഡ് ട്രൈ-ഫോൾഡ്' (Galaxy Z TriFold) ഫോണിന്റെ വിൽപനയാണ് അവസാനിപ്പിക്കുന്നത്. ഏകദേശം 2.68 ലക്ഷം രൂപ വിലയുള്ള ഈ ഫോൺ വിപണിയിലെത്തി മൂന്നാം മാസത്തിലാണ് കമ്പനിയുടെ ഈ അപ്രതീക്ഷിത തീരുമാനം.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫോൺ ഇപ്പോൾ 'സോൾഡ് ഔട്ട്' ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി പുതിയ സ്റ്റോക്കുകൾ എത്തില്ല. സാംസങ്ങിന്റെ ഹോം മാർക്കറ്റായ ദക്ഷിണ കൊറിയയിൽ വിൽപന ഉടനടി നിർത്തലാക്കുമെന്നും അമേരിക്കയിൽ നിലവിലുള്ള സ്റ്റോക്ക് തീരുന്നത് വരെ മാത്രമേ ഫോൺ ലഭ്യമാകൂ എന്നും കമ്പനിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ വലിപ്പമുള്ള ഫോൺ വിടർത്തിയാൽ 10 ഇഞ്ച് വലിപ്പമുള്ള ടാബ് ലെറ്റ് വലിപ്പത്തിലുള്ളതായി മാറും എന്നതാണ് ​ഗ്യാലക്സി ഇസഡ് ട്രൈ-ഫോൾഡിന്റെ പ്രത്യേകത.

പരീക്ഷണാടിസ്ഥാനത്തിലുള്ള ഫോൾഡിംഗ് സ്ക്രീനുകളിൽ നിന്ന് മാറി, എഐ ഫീച്ചറുകൾക്കും 'പ്രൈവസി ഡിസ്‌പ്ലേ'യുള്ള ഫോണിലുമാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സാംസങ് മൊബൈൽ എക്സ്പീരിയൻസ് ബിസിനസ് സിഒഒ വോൺ-ജൂൺ ചോയ് പറഞ്ഞു. എന്നാൽ, ഇതൊരു പരീക്ഷണ അടിസ്ഥാനത്തിലുള്ള നിർമ്മാണമായിരുന്നു, വളരെ കുറച്ച് ഫോണുകൾ മാത്രമേ പുറത്തിറക്കാൻ കമ്പനി ഉദ്ദേശിച്ചിരുന്നുള്ളു എന്നും ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News